BUSINESS

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല സൗജന്യ യാത്ര; ഈ 6 കൂട്ടര്‍ക്കും ടിക്കറ്റ് വേണ്ട, അറിയേണ്ട ഹാഫ് ടിക്കറ്റ് നിയമങ്ങള്‍


KSRTC Free Travel: കേരളത്തില്‍ നിലവില്‍ ചൂടന്‍ സംസാര വിഷയങ്ങളില്‍ ഒന്ന് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി യാത്ര ആണ്. സ്ത്രീകള്‍ക്ക് ഓര്‍ഡിനറി ബസുകളില്‍ അനുവദിച്ച സൗജന്യ യാത്ര വന്‍ വിജയമാണെന്നും, ജനങ്ങള്‍ ഏറ്റെടുത്തെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല സൗജന്യ യാത്ര സാധ്യമാകുന്നത്. നിങ്ങള്‍ക്ക് ലഭ്യമായ ന്യായമായ ഇളവുകള്‍, കുട്ടികളുടെ ടിക്കറ്റ് നയങ്ങള്‍, യാത്രക്കാരുടെ പ്രധാന അവകാശങ്ങള്‍ എന്നിവ മനസിലാക്കേണ്ടതുണ്ട്. ഇവ അറിയുന്നത് ഓരോ യാത്രയും അന്തസുള്ളതും, സുരക്ഷിതവും, തടസരഹിതവുമാണെന്ന് എല്ലാവര്‍ക്കും ഉറപ്പാക്കുന്നു.കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യ- ഇളവ് യാത്രകള്‍കാഴ്ചപരിമിതിയുള്ളവര്‍: പൂര്‍ണ്ണമായും കാഴ്ചശക്തിയില്ലാത്തവര്‍ക്ക് താമസസ്ഥലത്തുനിന്ന് നിശ്ചിത ദൂരപരിധിയില്‍ സിറ്റി, ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ സൗജന്യമായി യാത്ര സാധ്യമാണ്.ശാരീരിക/ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍: കഠിനമായ ഭിന്നശേഷിയുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കി സൗജന്യ യാത്രാ പാസ് ലഭിക്കും. 40 ശതമാനത്തിനു മേല്‍ വൈകല്യമുള്ള മറ്റ് ഭിന്നശേഷിക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 മുതല്‍ 70 ശതമാനം വരെ ഇളവ് ലഭിക്കും.വിദ്യാര്‍ത്ഥികള്‍: അംഗീകൃത സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നിരക്കില്‍ യാത്ര ചെയ്യാം. കൂടാതെ കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്കും, കടുത്ത ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കും പഠനാവശ്യത്തിന് സൗജന്യ പാസ് ലഭിക്കും.സ്വാതന്ത്ര്യസമര സേനാനികള്‍: സ്വാതന്ത്ര്യസമര സേനാനികള്‍ക്കും, അവരുടെ പങ്കാളിക്കും സര്‍ക്കാര്‍ സൗജന്യ യാത്രാ പാസ് അനുവദിക്കും.മുന്‍ നിയമസഭാംഗങ്ങള്‍: മുന്‍ എം.എല്‍.എമാര്‍ക്ക് പ്രത്യേക സൗജന്യ യാത്രാ പാസുകള്‍ ലഭ്യമാണ്.അംഗീകൃത മാധ്യമപ്രവര്‍ത്തകര്‍: സര്‍ക്കാര്‍ അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക യാത്രാ ആനുകൂല്യം ലഭിക്കും.കുട്ടികള്‍ക്കുള്ള ഹാഫ് ടിക്കറ്റ് നിയമം5 വയസ് തികയാത്ത കുട്ടികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുക്കേണ്ടതില്ല. 5 വയസ് തികയുന്ന ദിനം മുതല്‍ 12 വയസ് പൂര്‍ത്തിയാകുന്നതു വരെയുള്ള കുട്ടികള്‍ക്കാണ് ഹാഫ് ടിക്കറ്റ് (50% നിരക്ക്) ബാധകമാകുക. 12 വയസ് കഴിഞ്ഞ കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ ഫുള്‍ ടിക്കറ്റ് നിരക്ക് ബാധകമാണ്. പ്രായം സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടായാല്‍ കുട്ടികളുടെ വയസ് തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റോ, ആധാര്‍ കാര്‍ഡോ ഉപയോഗിക്കാവുന്നതാണ്.യാത്രക്കാരുടെ അവകാശങ്ങള്‍ യാത്രാമധ്യേ ബസ് കേടാവുകയോ, സര്‍വീസ് തടസപ്പെടുകയോ ചെയ്താല്‍ അതേ റൂട്ടിലുള്ള അടുത്ത കെ.എസ്.ആര്‍.ടി.സി ബസില്‍ സൗജന്യമായി യാത്ര തുടരാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. യാത്ര തുടരാന്‍ സാധിക്കാത്ത പക്ഷം ടിക്കറ്റ് തുക റീഫണ്ട് ലഭിക്കും. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന അമ്മമാര്‍ എന്നിവര്‍ക്കായി സംവരണം ചെയ്ത സീറ്റുകള്‍ അവര്‍ക്ക് ലഭ്യമാക്കണം. ടിക്കറ്റ് എടുക്കുമ്പോള്‍ നല്‍കിയ തുകയുടെ ബാക്കി (ബാലന്‍സ്) കൃത്യമായി തിരികെ വാങ്ങാന്‍ യാത്രക്കാരന് അവകാശമുണ്ട്. ബസ് ജീവനക്കാരുടെ മോശം പെരുമാറ്റമോ, മറ്റ് വീഴ്ചകളോ ഉണ്ടായാല്‍ ഡിപ്പോയിലെ കംപ്ലൈന്റ് ബുക്കിലോ അല്ലെങ്കില്‍ ഹെല്‍പ്പ് ലൈന്‍/ ഓണ്‍ലൈന്‍ വഴിയോ പരാതി നല്‍കാം. സര്‍വീസ് തരമനുസരിച്ച് (ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് മുതലായവ) നിര്‍ദ്ദിഷ്ട സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റാനും, ഇറക്കാനും ബസ് ജീവനക്കാര്‍ ബാധ്യസ്ഥരാണ്. വൈകുന്നേരം സ്ത്രീ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്‌റ്റോപ്പുകളില്‍ നിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കണ്‍സഷന്‍, സൗജന്യ യാത്രാ പാസ്, കുട്ടികളുടെ ഹാഫ് ടിക്കറ്റ് മുതലായവ ഉപയോഗിക്കുമ്പോള്‍ ആധാര്‍ കാര്‍ഡോ, കെ.എസ്.ആര്‍.ടി.സി സനുവദിച്ചതോ ആയ അസല്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശം കരുതുക. ടിക്കറ്റ് എടുക്കുമ്പോള്‍ പരമാവധി ചില്ലറ തുക നല്‍കുന്നത് തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. നിങ്ങള്‍ക്കുള്ള യാത്രാസൗജന്യം, കണ്‍സഷന്‍ കയറുന്ന ബസിന് (ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍) ബാധകമാണോ എന്ന് പരിശോധിക്കുക. സംവരണ സീറ്റുകളില്‍ ആ വിഭാഗത്തില്‍പ്പെട്ട യാത്രക്കാര്‍ വരുമ്പോള്‍ അവര്‍ക്ക് സീറ്റ് ഒഴിഞ്ഞുകൊടുക്കുക. ഓടുന്ന ബസില്‍ കയറാനോ, ഇറങ്ങാനോ ശ്രമിക്കരുത്. വാതില്‍പ്പടിയില്‍ നിന്നുള്ള യാത്ര ഒഴിവാക്കുക. മുകളില്‍ പറഞ്ഞ ഇളവുകളില്‍ അധികവും പ്രീമിയം എസി, സ്‌കാനിയ, മിന്നല്‍, കെ-സ്വിഫ്റ്റ് ഡീലക്‌സ്, സ്ലീപ്പര്‍ തുടങ്ങിയ സൂപ്പര്‍ ക്ലാസ് സര്‍വീസുകളില്‍ ലഭ്യമല്ല.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. കൂടുതല്‍ വ്യക്തതയ്ക്കായി അടുത്തുള്ള കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ സന്ദര്‍ശിച്ച് സ്‌റ്റേഷന്‍ മാസ്റ്ററുമായി ബന്ധപ്പെടുക.)


Read News

Back to top button