SPORTS

1868ൽ ആദ്യ ക്രിക്കറ്റ് ക്ലബ് നിലവിൽവന്നു, എന്നിട്ടും എങ്ങുമെത്തിയില്ല; ജപ്പാനിലെ ക്രിക്കറ്റിൽ ഇന്ത്യയ്ക്കുണ്ട് കാര്യം!


പുരുഷ ക്രിക്കറ്റിൽ ഇന്ത്യയും ജപ്പാനും ചരിത്രത്തിലാദ്യമായി ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് മത്സരങ്ങൾക്കു മുൻപേയൊരു സൗഹൃദപോരാട്ടം. സാനോ രാജ്യാന്തര മൈതാനത്ത്, സുസുകി കപ്പ് എന്നു പേരിട്ടിരിക്കുന്ന ഈ ട്വന്റി20 മത്സരം, 2027ലെ ഇന്ത്യ- ജപ്പാൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമാണ്. ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ടീം, ജപ്പാന്റെ ഏറ്റവും ഉയർന്ന ട്വന്റി20 റൺവേട്ടക്കാരനായ കെൻഡൽ കഡോവാക്കി-ഫ്ലെമിങ് നയിക്കുന്ന ടീമിനെ നേരിടും.1868ൽ ആദ്യ ക്രിക്കറ്റ് ക്ലബ് നിലവിൽ വന്നു. എന്നാൽ പിന്നീട് ബേസ്ബോൾ രാജ്യത്തെ ഏറ്റവും ജനപ്രിയ കായിക ഇനമായി മാറിയതോടെ ക്രിക്കറ്റ് വിസ്മൃതിയിലായി. 1980ൽ വിദേശപഠനം കഴിഞ്ഞെത്തിയ വിദ്യാർഥികളാണ് ജപ്പാനിൽ വീണ്ടും ക്രിക്കറ്റ് കളിക്കുള്ള താൽപര്യം വീണ്ടെടുത്തത്. തോഷിഗി പ്രിഫെക്ചറിലെ സാനോ ആണിപ്പോൾ ജാപ്പനീസ് ക്രിക്കറ്റിന്റെ പ്രധാന കേന്ദ്രം. ഇന്ത്യ, ബംഗ്ലദേശ്, ഓസ്ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ വേരുകളുള്ള താരങ്ങളാണു ജാപ്പനീസ് ടീമിൽ കളിക്കുന്നത്.


Auto ⏭️

Back to top button