NEWS
ഇറാന്റെ ആകാശത്ത് തിളങ്ങുന്ന അജ്ഞാത വസ്തു; മൗനത്തിൽ ഭരണകൂടം, ഊഹാപോഹങ്ങൾ പലവിധം

ടെഹ്റാൻ∙ യുഎസ്–ഇറാൻ സംഘർഷം തുടരുമ്പോൾ ഇറാന്റെ ആകാശത്ത് തിളങ്ങുന്ന അജ്ഞാത വസ്തു. രാത്രിയിൽ തിളങ്ങുന്ന വെളിച്ചമുള്ള ആകാശത്ത് താഴ്ന്നു പറക്കുന്ന അജ്ഞാത വസ്തുവിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സെപ്റ്റംബർ 20 ന് റെക്കോർഡ് ചെയ്തതാണ് ഈ വിഡിയോകൾ. നിഗൂഢ വസ്തുവിനെ കുറിച്ച് വിവിധ തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിക്കുമ്പോഴും ഇറാൻ ഭരണകൂടം നിശബ്ദത പാലിക്കുകയാണ്. സംഭവത്തിൽ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. ടെഹ്റാനിലെ അസാദേഗൻ എക്സ്പ്രസ്വേയ്ക്കു സമീപമാണ് ആകാശത്ത് നിഗൂഢ വസ്തുവിനെ കണ്ടത്.
Fashion ⏭️




