BUSINESS

ലാഭകരമായ ട്രേഡിംഗിന് Near Zero Volatile രഹസ്യ തന്ത്രം; ഓഹരി വിപണിയിലെ ചാഞ്ചാട്ടം മറികടക്കാൻ മാർഗങ്ങൾ തുറന്ന് ET ഇവന്റ്


ET മലയാളം സംഘടിപ്പിച്ച ‘പവർ ഓഫ് വെൽത്ത് – സ്മാർട്ട് മണി കോൺക്ലേവ് (Kochi Edition) 2026 സെപ്റ്റംബർ 19 ശനിയാഴ്ച കൊച്ചി പാലാരിവട്ടത്തെ ‘ദി റെനൈ കൊച്ചി’ ഹോട്ടലിൽ നടന്നു. ഇവന്റിൽ, ഓഹരി വിപണിയിലെ പ്രൊഫഷണൽ തന്ത്രങ്ങൾ സെബി രജിസ്റ്റേർഡ് റിസർച്ച് അനലിസ്റ്റ് കൃഷ്ണകുമാർ ബാൽകൃഷ്ണ അവതരിപ്പിച്ചു. അദ്ദേഹം സെഷനിൽ പങ്കു വെച്ച വിവരങ്ങളാണ് താഴെ നൽകുന്നത്.’ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന ഏതൊരാളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വിപണിയിലെ അതിവേഗത്തിലുള്ള കയറ്റിറക്കങ്ങൾ അഥവാ Volatility. വിപണി മുകളിലേക്കും താഴേക്കും ദ്രുത​ഗതിയിൽ ചലിക്കുമ്പോൾ ഭയന്ന് പിന്മാറാതെ, കൃത്യമായ പഠനത്തിലൂടെയും തന്ത്രങ്ങളിലൂടെയും ആ ചാഞ്ചാട്ടങ്ങളെ മികച്ച ട്രേഡിങ് അവസരങ്ങളാക്കി മാറ്റാൻ സാധിക്കും.ട്രേഡിങ്ങിനെ സംബന്ധിച്ച് ഏറ്റവും പ്രധാന കാര്യം പ്രൈസ് ആക്ഷൻ പിന്തുടരുക എന്നതാണ്. പ്രൈസ് ആക്ഷനിൽ പൊതുവെ മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. പ്രൈസ്, വോളിയം, വൊളാറ്റിലിറ്റി എന്നിവയാണവ. എന്നാൽ എല്ലാ പ്രൈസ് ആക്ഷൻ വിശകലനങ്ങൾക്ക് മുമ്പും വിശാല വിപണിയിലെ സാഹചര്യങ്ങൾ വിലയിരുത്തേണ്ടത് ആവശ്യമാണ്.ട്രെൻഡിങ് സെക്ടറിൽ, ട്രെൻഡിങ് സ്റ്റോക്കുകൾ പുൾബാക്കിൽ വരുമ്പോൾ അവസരങ്ങൾ തേടാം. പ്രൈസ്, വോളിയം എന്നിവ ഇത്തരത്തിൽ കോൺട്രാക്ട് ചെയ്ത് ഏകദേശം സീറോ ലെവലിൽ എത്തും. ട്രേഡിംഗിൽ ഓപ്പറേറ്റർമാരും വൻകിട സ്ഥാപനങ്ങളും എപ്പോഴും വിപണിയിൽ നിശ്ശബ്ദമായിട്ടാണ് എൻട്രി എടുക്കുന്നത്. ഇതിനെയാണ് ‘നിയർ സീറോ വോളാറ്റൈൽ സോൺ’ (Near Zero Volatile Zone) എന്ന് വിളിക്കുന്നത്. പ്രൈസും വോളിയവും ഏറ്റവും കുറഞ്ഞ, വലിയ അനക്കമില്ലാത്ത അവസ്ഥയിലാണ് വലിയ പ്ലെയേഴ്സ് സ്റ്റോക്കിലേക്ക് കടക്കുന്നത്.എന്നാൽ പൊതുവെ റീടെയിലേഴ്സ് ഉയർന്ന തലങ്ങളിലാണ് ഓഹരിയിൽ കയറാറുള്ളത്. ഇത്തരത്തിൽ ഇവർ കെണിയിൽ അകപ്പെടുന്നു. അതിനാൽ ഓഹരി വില കയറിപ്പോകുന്നതു കണ്ട് എടുത്തു ചാടാതിരിക്കാൻ ട്രേഡർമാർ ശ്രദ്ധിക്കേണ്ടതാണ്. സ്റ്റോക്ക് പുൾബാക്കിലേക്ക് തിരിച്ചു വരാൻ ക്ഷമയോടെ കാത്തിരിക്കേണ്ടതാണ്. ഒരിക്കലും ഒരു ഓഹരിയെ ചെയ്സ് ചെയ്യരുത്. ഓഹരി ഒരുപാട് കയറിപ്പോയാൽ റിസ്ക് കൂടുകയും, റിവാർഡ് കുറയുകയും ചെയ്യുമെന്നത് ഓർത്തിരിക്കുക.വിശാല വിപണി അപ് ട്രെൻഡിലായിരിക്കണം കൂടാതെ നിഫ്റ്റി മിഡ്ക്യാപ്, സബ് സെക്ടര് ട്രെൻഡ്, കമ്പനിയുടെ പാദഫലങ്ങൾ തുടങ്ങിയവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. സ്റ്റോക്ക് മാർക്കറ്റിൽ വലിയ വോളിയം ബാറുകൾ കൂടുതലായി ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഇത് ഓപ്പറേറ്റർ എൻട്രിയായി മാറാറുണ്ട്.ട്രേഡർമാരും, നിക്ഷേപകരും സ്റ്റോപ്പ് ലോസ് വളരെ പ്രാധാന്യത്തോടെ പരി​ഗണിക്കേണ്ടതാണ്. എൻട്രി പിഴച്ചാൽപ്പോലും സ്റ്റോപ്പ് ലോസ് സഹായത്തിനെത്തും’. ഓഹരി വിപണിയിൽ ഒരു Holy Grail തന്ത്രങ്ങളുമില്ലെന്നും, നിക്ഷേപകർ സ്വയം നിയമങ്ങൾ പാലിച്ച് മുന്നോട്ടു പോകണമെന്നുമുള്ള ഓർമപ്പെടുത്തലോടെയാണ് അദ്ദേഹത്തിന്റെ സെഷൻ അവസാനിച്ചത്.Disclaimer: Data Source: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക


Read News

Back to top button