NEWS
ഭ്രമണപഥത്തിലിരുന്ന് ഭൂമിയെ ‘ലക്ഷ്യംവച്ച് അമേരിക്കയുടെ നശീകരണ ആയുധങ്ങള്‍’! എങ്ങനെ പ്രത്യാക്രമണം, ലോകം ആശങ്കയിൽ!

ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് ആദ്യമായി ഔദ്യോഗികമായി സ്ഥിരീകരിച്ചത് വലിയ അലയൊലികളാണ് ഉണ്ടാക്കിയിരിക്കുന്നത്. ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളിൽനിന്ന് അമേരിക്കൻ സൈനിക സംവിധാനങ്ങളെ സംരക്ഷിക്കുന്നതിനാണ് ഈ ആയുധങ്ങൾ ഉപയോഗിക്കുകയെന്നും യുഎസ് വ്യോമസേന ഇന്നലെ വ്യക്തമാക്കിയിരുന്നു.സംയുക്ത സൈനിക സേനയെ സംരക്ഷിക്കാൻ കഴിയുന്ന ഓൺ-ഓർബിറ്റ് സ്പേസ് കൺട്രോൾ ആയുധങ്ങളാണ് ബഹിരാകാശത്തുള്ളതെന്നാണു വെളിപ്പെടുത്തൽ. ഏത് തരത്തിലുള്ള ആയുധങ്ങളാണ് ഇവയെന്നോ ഇവയുടെ വിക്ഷേപണ, പ്രവർത്തനരീതിയോ വെളിപ്പെടുത്തപ്പെട്ടിട്ടില്ല.ബഹിരാകാശം സൈനിക ഏറ്റുമുട്ടലിന്റെ പുതിയ മേഖലയായി മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് ഈ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്.മെഡോലാൻഡ്സ് എന്ന ഇലക്ട്രോമാഗ്നറ്റിക് യുദ്ധസംവിധാനം
Fashion ⏭️


