BUSINESS

ട്രംപിന്റെ ലക്ഷ്യം റഷ്യ, പണികിട്ടുക ഇന്ത്യയ്ക്ക്; 100% യുഎസ് നികുതി വന്നാല്‍ വിപണിയിലുണ്ടാകുക വന്‍ മാറ്റങ്ങള്‍


Donald Trump 100% Tariff: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ 100% ഇറക്കുമതി തീരുവ (Tariff) ചുമത്താനുള്ള യുഎസ് ബില്‍ ( US Russia Sanctions Bill) ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ കനത്ത ആശങ്ക സൃഷ്ടിക്കുന്നു. ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന് സവിശേഷ അധികാരം നല്‍കുന്ന ഈ നീക്കം, രാജ്യത്തെ ഫാര്‍മ, ഐടി, ടെക്‌സ്‌റ്റൈല്‍ കയറ്റുമതികളെയും നിക്ഷേപകരെയും ബാധിക്കാം. അമേരിക്കന്‍ പാര്‍ലമെന്റായ യു.എസ് ഹൗസില്‍ (US House) അവതരിപ്പിക്കപ്പെട്ട റഷ്യന്‍ ഉപരോധ ബില്ലിന്റെ (Russia sanctions bill) കൂടുതല്‍ വിവരങ്ങള്‍ ഇതാ.ബില്ലിന്റെ ലക്ഷ്യം റഷ്യയുടെ വരുമാനംറഷ്യ- യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്ക് ലഭിക്കുന്ന സാമ്പത്തിക സ്രോതസുകള്‍ ഇല്ലാതാക്കുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം. റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണയും, പ്രകൃതിവാതകവും വാങ്ങുന്ന അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് മേല്‍ 100% വരെ തീരുവ (നികുതി) ചുമത്താന്‍ യു.എസ് പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ് ഈ ബില്‍.യു.എസ് പ്രതിനിധി സ്റ്റെനി ഹോയര്‍ കൊണ്ടുവന്ന ഒരു ഭേദഗതിപ്രകാരം, 100% നികുതി നേരിടാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യം ഉള്‍പ്പെടുന്നു. ഇന്ത്യയ്ക്ക് പുറമെ ചൈന, തുര്‍ക്കി, ഹംഗറി തുടങ്ങിയ രാജ്യങ്ങളും ഈ സാധ്യത പട്ടികയില്‍ ഉള്‍പ്പെടുന്നു. യുഎസ് സെനറ്റ് കടന്ന ബില്‍ നിലവില്‍ യു.എസ് പ്രതിനിധി സഭയുടെ (House of Representatives) അന്തിമ വോട്ടെടുപ്പിനായി കാത്തിരിക്കുകയാണ്.ഇന്ത്യയെ എങ്ങനെ ബാധിക്കുംഈ ബില്‍ നിയമമായാല്‍ ഇന്ത്യയ്ക്ക് മേല്‍ പുതിയ നികുതി ചുമത്താന്‍ ട്രംപിന് സാധിക്കും. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ ഇരട്ടി വില വര്‍ധന വരെ നേരിട്ടേക്കാം. ഇത് ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയെ സാരമായി ബാധിക്കും.ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന മരുന്നുകള്‍ (Pharmaceuticals), വസ്ത്രങ്ങള്‍ (Textiles), എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍, വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍, ആഭരണങ്ങള്‍ എന്നിവയ്ക്ക് കാര്യങ്ങള്‍ തിരിച്ചടിയാകും.കുറഞ്ഞ വിലയ്ക്ക് റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരണോ, അതോ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ അമേരിക്കയുടെ വാണിജ്യ ഭീഷണികള്‍ക്ക് വഴങ്ങണോ എന്ന വലിയൊരു നയതന്ത്ര പ്രതിസന്ധിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇരു കൂട്ടരെയും മുഷിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ല.നിക്ഷേപകരെ എങ്ങനെ ബാധിക്കും100% നികുതി കയറ്റുമതിയെ കൂടുതല്‍ ആശ്രയിക്കുന്ന കമ്പനികളുടെ (പ്രത്യേകിച്ച് ഫാര്‍മ, ഐടി, ടെക്‌സ്‌റ്റൈല്‍) ഓഹരികളില്‍ ഇടിവിന് കാരണമാകാം. അങ്ങനെവന്നാല്‍ ഓഹരി വിപണിയില്‍ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.അമേരിക്കന്‍ വിപണിയിലെ ഉയര്‍ന്ന നികുതി ഇന്ത്യന്‍ കമ്പനികളുടെ ലാഭം കുറയ്ക്കാം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ വിദേശ നിക്ഷേപകര്‍ക്കിടയില്‍ (FIIs) ആശങ്കയുണ്ടാക്കുകയും, അവര്‍ കൂടുതല്‍ കരുതല്‍ സ്വീകരിക്കുകയും ചെയ്‌തേക്കാം.ഇന്ത്യ- യുഎസ് വ്യാപാരക്കരാര്‍ നീളുന്നതും, ഇന്ത്യ- റഷ്യ ബന്ധം കൂടുതല്‍ ശക്തമാകു്ന്നതും നിക്ഷേപകരില്‍ ആശയക്കുഴപ്പം വര്‍ധിപ്പിക്കുന്നു.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍100% നികുതി ബില്ല് ഇതുവരെ നിയമമായിട്ടില്ല. ബില്‍ പാസായാല്‍ പോലും 100% നികുതി ഒറ്റയടിക്ക് ഏര്‍പ്പെടുത്താന്‍ സാധ്യതയില്ല. പ്രസ്തുത ബില്ല യു.എസ് പ്രസിഡന്റിന് ഉപയോഗിക്കാവുന്ന ഒരു അധികാരം മാത്രമാണ്. ചില സാഹചര്യങ്ങളില്‍ ഈ നികുതി ഒഴിവാക്കാനും പ്രസിഡന്റിന് സാധിക്കും.ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ നികുതി ഏര്‍പ്പെടുത്തുന്നത് അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കും, ബിസിനസുകള്‍ക്കും തന്നെ തിരിച്ചടിയാകുമെന്നും, വിലക്കയറ്റത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി വിവിധ അമേരിക്കന്‍ ബിസിനസ് ഗ്രൂപ്പുകള്‍ ഇതോടകം ബില്ലിനെതിരേ രംഗത്തുണ്ട്.അമേരിക്ക ഇത്തരത്തിലുള്ള ഭീഷണികള്‍ ഒരു വിലപേശല്‍ തന്ത്രമായിട്ടാണ് പലപ്പോഴും ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ മികച്ച രീതിയില്‍ അവസാനിച്ച ബ്രിക്‌സ് ഉച്ചക്കോടി ട്രംപിനെ പ്രകോപിച്ചിട്ടുണ്ട്. ഇന്ത്യ ഗ്ലോബല്‍ സൗത്തിന്റെ മുഖവും, സ്വരവുമായി ഉയരുന്നത് യുഎസിനെ പ്രകോപിപ്പിക്കുന്നു. ഇന്ത്യയുമായി പുതിയ വാണിജ്യ കരാറുകളില്‍ ഏര്‍പ്പെടാനോ, ഇന്ത്യയുടെ നയങ്ങളില്‍ മാറ്റം വരുത്താനോ ഉള്ള ഒരു സമ്മര്‍ദ്ദ തന്ത്രം മാത്രമായിരിക്കാം ഈ ബില്ല.തങ്ങളുടെ ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനാണ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് എന്ന നിലപാടാണ് ഇന്ത്യ എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. അതേസമയം യുഎസ് നികുതിക്ക് ഒരുങ്ങിയാല്‍ നയതന്ത്ര തലത്തില്‍ ഈ പ്രശ്‌നം വേഗത്തില്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ശ്രമിച്ചേക്കാം. ഇന്ത്യയുടെ തുറുപ്പുചീട്ട് യുഎസുമായി പുരോഗമിക്കുന്ന വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ തന്നെയാകും. ഇന്ത്യയുമായി ഒരു കരാര്‍ ഉറപ്പിക്കാന്‍ സാധിക്കാത്തയ് ട്രംപിനും തിരിച്ചടിയാണ്.


Read News

Back to top button