BUSINESS

‘സച്ചിൻ സാർ പേരു ചോദിച്ചു, ഓട്ടോഗ്രാഫും തന്നു’; ദേ ആൽവിൻ സച്ചിനൊപ്പം റിലയൻസ് ജിയോയുടെ പരസ്യത്തിൽ


റിലയൻസ് ജിയോയുടെ 10–ാം വാർഷികത്തോടനുബന്ധിച്ചുള്ള പരസ്യത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്കൊപ്പം സ്ക്രീൻ ഷെയർ ചെയ്ത ആവേശത്തിലാണ് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് ആറാം ക്ലാസ്‌ വിദ്യാർഥി ആൽവിൻ മുകുന്ദ്.‘സച്ചിൻ സാർ എന്നോടു സംസാരിച്ചു. പേരു ചോദിച്ചു, ഓട്ടോഗ്രാഫും തന്നു’– ആൽവിന് സന്തോഷം അടക്കാനാകുന്നില്ല. ഷൂട്ടിനായി മുംബൈയിലേക്കുപോകുമ്പോൾ സച്ചിനൊപ്പമാണ് അഭിനയിക്കേണ്ടതെന്ന് അറിയില്ലായിരുന്നു. സെറ്റിൽ, അമിതാഭ് ബച്ചൻ എത്തുമെന്നുകേട്ട് പ്രതീക്ഷയോടെ നിൽക്കുകയായിരുന്നു ആൽവിൻ. ഒടുവിൽ കാരവനിൽ നിന്നിറങ്ങിയ ആളെക്കണ്ട് ഞെട്ടി. ഏഴിമല നാവിക അക്കാദമിയിലെ ഐടി സപ്പോർട്ട് സ്റ്റാഫായ കണ്ണൂർ കിഴുന്ന കരിന്തോളിൽ കെ.ലിജുവിന്റെയും ടി.പി.ശരണ്യയുടെയും ഏകമകനാണ് ആൽവിൻ. രണ്ടരവയസ്സു മുതൽ ചിത്രങ്ങൾ വരച്ചുതുടങ്ങിയ ആൽവിൻ, ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ലൈവ് ആർട്ടിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ്‌ റെക്കോർഡ്സിലും ഇടംനേടി.


Travel ⏭️

Back to top button