NEWS

അവരോടു സഹതാപം മാത്രം; നേട്ടങ്ങളെ തമസ്കരിക്കാൻ ശ്രമം: ബേബിക്കു പ്രകാശ് ബാബുവിന്റെ മറുപടി


സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന സർക്കാർ കോൺഗ്രസ് നേതൃത്വത്തിലുള്ളതാണെന്ന് സിപിഎം വിശാലസമിതിയുടെ ഉദ്ഘാടനപ്രസംഗത്തിൽ ജനറൽ സെക്രട്ടറി എം.എ.ബേബി നടത്തിയ പരാമർശത്തോടു സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ.പ്രകാശ് ബാബു പ്രതികരിക്കുന്നു.അച്യുതമേനോൻ സർക്കാർ എം.എ.ബേബി പറഞ്ഞതുപോലെ കോൺഗ്രസ് നേതൃത്വത്തിലുള്ളതായിരുന്നോ? അച്യുതമേനോൻ മുഖ്യമന്ത്രിയായ സർക്കാർ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ളതായിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായ എൽഡിഎഫ് സർക്കാരിനെ പിണറായി സർക്കാർ എന്നു വിളിച്ചിരുന്നതുപോലെ ഐക്യമുന്നണി സർക്കാരിനെ അച്യുതമേനോൻ സർക്കാർ എന്നാണു വിളിച്ചിരുന്നത്.സിപിഎം ജനറൽ സെക്രട്ടറി തന്നെ അപ്പോൾ ഇങ്ങനെയൊരു സമീപനം സ്വീകരിക്കുന്നതിനെ സിപിഐ എങ്ങനെയാണ് കാണുന്നത്? 1, 2, 3 എന്നു നമ്പറിട്ടു ഞാൻ പറയുന്നില്ല. ആരാണെങ്കിലും ഞാൻ പറഞ്ഞവരുടെ പട്ടികയിൽ ഉൾപ്പെടും. ആ സർക്കാർ ഇടതുപക്ഷ സ്വഭാവത്തോടെ ചെയ്ത കാര്യങ്ങളും ഉണ്ടാക്കിയ നേട്ടങ്ങളും തമസ്കരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്.


Fashion ⏭️

Back to top button