NEWS
വൈദ്യുതി മുടക്കം: ഏറെക്കാലമായി നഷ്ടത്തിലായ മെഴുകുതിരി വിപണിക്ക് പ്രതീക്ഷയുടെ വെളിച്ചം!

ആലപ്പുഴ ∙ വൈദ്യുതി മുടക്കത്തിനിടയിൽ മെഴുകുതിരി വിപണിക്ക് ആശ്വാസം. ഏറെക്കാലമായി നഷ്ടത്തിലായ വിപണിക്ക് പവർകട്ട് കാലത്ത് വീണ്ടും പുത്തൻ ഉണർവ് ലഭിച്ചിരിക്കുകയാണ്. കുറച്ച് വർഷങ്ങളായി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മാത്രമാണ് കച്ചവടം മുന്നോട്ട് പോകുന്നത്. എന്നാൽ അപ്രതീക്ഷിതമായ വൈദ്യുതി മുടക്കം വിപണിയിൽ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. നിലവിൽ ഒരു കിലോ മെഴുകുതിരിക്ക് 240 രൂപയാണ് വില. ചില്ലറ വിൽപനയിൽ ഒരു മെഴുകുതിരി 10 രൂപയ്ക്ക് അടക്കം ലഭ്യമാണ്.അസംസ്കൃത വസ്തുവായ പാരഫിൻ വാക്സിന്റെ വിലയാണ് ഈ മേഖലയിലെ പ്രതിസന്ധിയുടെ പ്രധാന കാരണം. 180 രൂപയാണ് ഒരു കിലോഗ്രാമിന്റെ വില. വാക്സിന്റെ വില കഴിച്ച് 60 രൂപയാണ് ലാഭമായി കച്ചവടക്കാർക്ക് ലഭിക്കുന്നത്. ഈ തുകയിൽ നിന്ന് വേണം തൊഴിലാളികൾക്ക് കൂലി കൊടുക്കാനും തിരിയുടെയും കവറിന്റെയും തുക കണ്ടെത്താനുമെല്ലാം.
Fashion ⏭️


