CINEMA

ലെ മാൻസ്  കപ്പ്  റേസിനിടെ സെൽഫിയെടുക്കാൻ വന്ന ആരോധകനോട് ദേഷ്യപ്പെട്ട് അജിത്ത്: സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം


സെൽഫി എടുക്കാൻ വന്ന ആരോധകനെ ദേഷ്യത്തിൽ നോക്കുന്ന അജിത്

ലണ്ടൻ: സിൽവർസ്റ്റോണിലെ മിഷലിൻ ലെ മാൻസ് കപ്പ് റേസിനിടെ സെൽഫി എടുക്കാൻവന്ന ആരോധകനോട് ദേഷ്യപ്പെട്ട് തമിഴ് സൂപ്പർതാരം അജിത് കുമാർ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ താരത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

വീഡിയോയിൽ കയ്യിൽ ഫോണുമായി അജിത്തിനൊപ്പം സെൽഫി എടുക്കാൻ ആവേശത്തോടെ ഓടിയെത്തുന്ന ആരാധകനെ കാണാം. എന്നാൽ പെട്ടെന്ന് അജിത്ത് നടക്കുന്നത് നിർത്തുകയും ഇടുപ്പിൽ കൈവച്ച് ദേഷ്യത്തോടെ ആരാധകനെ തുറിച്ചുനോക്കുകയുമായിരുന്നു. തൊട്ടുപിന്നാലെ താരത്തിന്റെ ബോർഡിഗാർഡ് വന്ന് ആരാധകനെ അവിടെനിന്ന് മാറ്റുന്നതും, ആരാധകൻ ദൂരേക്ക് മാറുന്നതുവരെ താരം ദേഷ്യത്തിൽ നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോ വൈറലായതിന് പിന്നാലെ താരത്തിന്റെ പെരുമാറ്റത്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. ആരാധകർ ഇല്ലെങ്കിൽ നിങ്ങളൊന്നുമല്ല, സിനിമകൾ വിജയിപ്പിക്കുന്ന സാധാരണക്കാരോട് ഇങ്ങനെ അഹങ്കാരം കാണിക്കരുത്, ഒന്നുചിരിക്കുന്നതിന് പണചെലവില്ലല്ലോ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ നിറഞ്ഞിരിക്കുന്നത്. ഒരു ആരാധകൻ സ്നേഹത്തോടെ അടുത്തുവരുമ്പോൾ ഇത്രയും വലിയ ദേഷ്യപ്രകടനത്തിന്റെ ആവശ്യമില്ലായിരുന്നു എന്നാണ് ഭൂരിഭാഗം കമന്റുകളും. സംഭവത്തിൽ അജിത് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഗുഡ് ബാഡ് അഗ്ലിയാണ് അജിത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. ഡെയർ ഡെവിളാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഡെയർ ഡെവിൾ അജിത്തിന്റെ കരിയറിലെ 64-ാമത് ചിത്രമാണ്. അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനി അജിത് കുമാറാണ് ബ്രേവ് ഹാർട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്. സെപ്തംബർ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

English Summary

Tamil superstar Ajith Kumar faced criticism after a video showed him angrily reacting to a fan who approached him for a selfie during the Michelin Le Mans Cup race at Silverstone, England. The video went viral on social media, prompting backlash against the actor.
RELATED TOPICS: AJITH KUMAR, AJITH KUMAR RACE, LE MANS CUP RACE, AJITH SELFIE CONTROVERSY, AJITH FAN VIDEO


Business ⏭️

Back to top button