NEWS

സിപിഎം വിശാല സംസ്ഥാന സമിതി : അവലോകന റിപ്പോർട്ടിനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി

കോഴിക്കോട് : സി.പി.എം വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂർ ജില്ലാ കമ്മിറ്റി. റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടറിയേറ്റ് സ്വയംവിമർശനം ഉന്നയിക്കുകയോ സ്വന്തം വീഴ്ചയെക്കുറിച്ച് പറയുകയോ ചെയ്യുന്നില്ലെന്ന് കണ്ണൂർ ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി. തളിപ്പറമ്പിലെ തോൽവിയെ കുറിച്ച് പരാമർശമില്ലെന്നും വിമർശനമുണ്ട്.

റിപ്പോർട്ടിൽ തോൽവിയുടെ ഉത്തരവാദിത്വം അണികളുടെയും ജില്ലാ നേതൃത്വത്തിന്റെയും മാത്രം തലയിൽ വയ്ക്കുകയാണെന്നും കണ്ണൂർ ജില്ലാകമ്മിറ്റി വിമർശിച്ചു. തളിപ്പറമ്പ്,​ പയ്യന്നൂർ മണ്ഡലങ്ങളുടെ പേരെടുത്ത് പറയാതെ സ്ഥാനാർത്ഥി നിർണയം പാളിയതിലെ പൊതുരാമർശം മാത്രമാണ് ഉള്ളതെന്നും അവർ കുറ്റപ്പെടുത്തി. ഇന്നത്തെ ചർച്ചയിൽ അഞ്ച് ജില്ലകളിലെ അംഗങ്ങളാണ് പങ്കെടുത്തത്. റിപ്പോർട്ടിൽ തെറ്റുതിരുത്തൽ നിർദ്ദേശം സമഗ്രമല്ലെന്നും സെക്രട്ടേറിയറ്റിന്റെ വീഴ്‌ചയിൽ സ്വയം വിമർശനവുമില്ലെന്നാണ് അംഗങ്ങൾ കുറ്റപ്പെടുത്തുന്നത്. വീഴ്ചകളുടെ ഉത്തരവാദിത്വം അണികൾക്കും ജില്ലാ നേതൃത്വത്തിന്റെയും മാത്രമാക്കിയെന്നാണ് ഉയരുന്ന വിമർശനം.

Read News ⏭️

Back to top button