BUSINESS
രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെ ട്രെയിനുകളില്‍ മൊബൈല്‍ ചാര്‍ജിങ് വിലക്കി ഇന്ത്യന്‍ റെയില്‍വേ

രാത്രികാല സര്‍വീസുകളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടും, തീപിടുത്തങ്ങളും തടയുന്നതിനായി കര്‍ശന നടപടികളുമായി ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാരുടെ ജീവന് മുന്‍ഗണന നല്‍കി ട്രെയിന്‍ കോച്ചുകളിലെ മൊബൈല്‍, പവര്‍ ബാങ്ക് ചാര്‍ജിങ് പോയിന്റുകളുടെ സേവനം പരിമിതപ്പെടുത്തുന്നതാണ് നടപടി. 2014 -ലെ സുരക്ഷാ മാര്‍ഗരേഖ വീണ്ടും കര്‍ശനമായി നടപ്പാക്കാണാണ് തീരുമാനം. അതേസമയം ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ തീരുമാനം ദീര്‍ഘദൂര യാത്രക്കാരെ നേരിട്ട് ബാധിക്കും.എന്താണ് റെയില്‍വേയുടെ പുതിയ നിയമംട്രെയിനുകളിലെ കോച്ചുകളില്‍ യാത്രക്കാര്‍ക്കായി നല്‍കിയിട്ടുള്ള മൊബൈല്‍, പവര്‍ ബാങ്ക് ചാര്‍ജിങ് പോയിന്റുകള്‍ ഇനിമുതല്‍ രാത്രി സമയങ്ങളില്‍ റെയില്‍വേ പൂര്‍ണ്ണമായും ഓഫ് ചെയ്യും. രാത്രി 11:00 മണി മുതല്‍ അതിരാവിലെ 5:00 മണി വരെയുള്ള 6 മണിക്കൂര്‍ സമയത്താണ് ചാര്‍ജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുക.എന്തുകൊണ്ടാണ് ഇങ്ങനെയൊരു നീക്കംയാത്രക്കാരുടെ ജീവനും, സ്വത്തിനും പൂര്‍ണ്ണമായ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കര്‍ശനമാക്കുന്നത്. മിക്ക യാത്രക്കാരും രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ഫോണോ പവര്‍ ബാങ്കോ ചാര്‍ജ് ചെയ്യാന്‍ കുത്തിയിടുകയും, രാവിലെ ഉണരുമ്പോള്‍ മാത്രം അത് ഊരി മാറ്റുകയും ചെയ്യുന്ന പ്രവണതയുണ്ട്. ഇത് ഉപകരണങ്ങള്‍ അമിതമായി ചൂടാകുന്നതിനും, ബാറ്ററി പൊട്ടിത്തെറിക്കുന്നതിനും കാരണമാകാം.അമിതമായി ചൂടാകുന്ന ഉപകരണങ്ങളില്‍ നിന്ന് പുക വരികയും, ട്രെയിനിലെ വയറിംഗിലേക്ക് അത് പടര്‍ന്ന് ഷോര്‍ട്ട് സര്‍ക്യൂട്ടിലൂടെ വലിയ തീപിടുത്തത്തിലേക്ക് നയിക്കുകയും ചെയ്ത അപകടങ്ങള്‍ മുമ്പ് പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.പലരും ഉപയോഗിക്കുന്ന വ്യാജ അല്ലെങ്കില്‍ ഗുണനിലവാരം കുറഞ്ഞ ചാര്‍ജറുകള്‍ രാത്രിയിലെ തുടര്‍ച്ചയായ ഉപയോഗത്തില്‍ ഉരുകിപ്പോകാനും വലിയ അപകടങ്ങള്‍ സൃഷ്ടിക്കാനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് രാത്രി സമയങ്ങളില്‍ ചാര്‍ജിങ് കര്‍ശനമായി വിലക്കുന്നത്.യാത്രക്കാരെ എങ്ങനെ ബാധിക്കുംരാത്രി 11 മണിക്കും, രാവിലെ 5 മണിക്കും ഇടയില്‍ യാത്രക്കാര്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളോ, ലാപ്ടോപ്പുകളോ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ട്രെയിനില്‍ നിന്ന് ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ രാത്രി 11 മണിക്ക് മുന്‍പായി തന്നെ ഫോണും മറ്റ് ഉപകരണങ്ങളും പൂര്‍ണ്ണമായും ചാര്‍ജ് ചെയ്ത് വെക്കാന്‍ ശ്രദ്ധിക്കണം.യാത്രകളില്‍ എപ്പോഴും ഗുണനിലവാരമുള്ള ഒരു പവര്‍ ബാങ്ക് കൈവശം വെക്കുന്നത് നല്ലതാണ്. ഇതു പകല്‍ സമയങ്ങളില്‍ ചാര്‍ജ് ചെയ്തു വെക്കാന്‍ ഓര്‍ക്കുകയും വേണം. വീട്ടില്‍ നിന്നോ, ഓഫീസില്‍ നിന്നോ യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ ഫോണും മറ്റും ചാര്‍ജ് ചെയ്‌തെന്ന് ഉറപ്പുവരുത്തുക. പ്രത്യേകിച്ച് വൈകുന്നേരം സമയങ്ങളില്‍ യാത്ര ആരംഭിക്കുന്നവര്‍.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ചെറിയൊരു അശ്രദ്ധ പോലും വലിയൊരു ദുരന്തത്തിന് കാരണമാകാം. അതിനാല്‍ റെയില്‍വേയുടെ ഈ നിയമം യാത്രക്കാര്‍ക്ക് ചെറിയൊരു ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാമെങ്കിലും, പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ആയിരക്കണക്കിന് യാത്രക്കാരുടെ സുരക്ഷിതമായ ഉറക്കവും ജീവനും ഉറപ്പുവരുത്താന്‍ കൂടിയാണെന്ന് ഈ നിയമമെന്ന് മനസിലാക്കുക. അടുത്ത തവണ ട്രെയിന്‍ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍ നിങ്ങളുടെ മൊബൈലിന്റെ ബാറ്ററിയുടെ കാര്യത്തിലും മുന്‍കരുതലുകള്‍ എടുക്കാന്‍ മറക്കാതിരിക്കുക.
Read News




