NEWS

പ്രധാനമന്ത്രി ഒരുക്കിയ അത്താഴ വിരുന്നിൽനിന്ന് ഷി ചിൻപിങ് പങ്കെടുക്കാത്തത് എന്തുകൊണ്ട്? കാരണം ഇങ്ങനെ


ന്യൂഡൽഹി∙ ബ്രിക്സ് രാജ്യങ്ങളിലെ ചില നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാത്രി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്തിരുന്നില്ല. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും അതിലുൾപ്പെടുന്നു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് ഷി ചിൻപിങ് ഡൽഹിയിലെത്തിയത്. പിറ്റേന്ന് നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചർച്ച നടത്തുകയും ചെയ്തിരുന്നു. സുപ്രധാന നയതന്ത്ര കൂടിക്കാഴ്ചകളാൽ നിറഞ്ഞതായിരുന്നു ലോക നേതാക്കൾക്ക് ബ്രിക്സ് ഉച്ചകോടിയുടെ ആദ്യദിനമായ ശനിയാഴ്ച. ഇന്ത്യയും ചൈനയും തമ്മിലുള്ള സമയത്തിലെ വ്യത്യാസത്താലും ശനിയാഴ്ച പകൽ മുഴുവൻ ചർച്ചകളിൽ പങ്കെടുത്തതിനാലും അതീവ ക്ഷീണിതനായതോടെയാണ് ഷി ചിൻപിങ് അത്താഴ വിരുന്നിന് എത്താതിരുന്നത് എന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ചിൻപിങ് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം അൽപനേരം നിർത്തിയിരുന്നു. മൈക്രോ ഫോണുമായോ പരിഭാഷയുമായോ ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നാണ് ഷി അസ്വസ്ഥനായത്. പ്രശ്നമൊന്നും ഇല്ലല്ലോ എന്ന് രണ്ടുതവണ ചോദിച്ച് ഉറപ്പാക്കിയതിനു ശേഷമാണ് മോദി പ്രസംഗം തുടർന്നത്. 


Fashion ⏭️

Back to top button