‘സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി വാങ്ങിക്കൊടുത്തു, എന്റെ വീട്ടിലെ ആർക്കും കൊടുത്തില്ല’

ജി സുധാകരൻ
ആലപ്പുഴ: സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് താൻ ജോലി നൽകിയിട്ടുണ്ടെന്ന് ജി സുധാകരൻ എംഎൽഎ. എച്ച് സലാമിന്റെയും പി പി ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി നൽകിയത് താനാണെന്നാണ് സുധാകരന്റെ വെളിപ്പെടുത്തൽ. അമ്പലപ്പുഴ ടൗൺ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്കെതിരെ പറഞ്ഞവരോട് അതേ ഭാഷയിൽ സംസാരിക്കാൻ ഞാനില്ല. പറഞ്ഞയാളുടെ ഭാര്യക്ക് ജോലിയില്ലാതെ നിന്നപ്പോൾ ഞാനാണ് കയർ ക്ഷേമനിധിയിൽ ജോലി വാങ്ങി നൽകിയത്. 19 ഒഴിവ് വന്നപ്പോൾ ആദ്യ നിയമനം അവർക്കാണ് പോയത്. ചിത്തരഞ്ജന്റെ ഭാര്യക്ക് ആശുപത്രിയിൽ ജോലി കൊടുത്തു. അങ്ങനെ ഒരുപാട് പേർക്ക് ജോലി വാങ്ങിക്കൊടുത്തു. എന്റെ വീട്ടിലെ ഒരാൾക്കുപോലും ജോലി വാങ്ങിക്കൊടുത്തിട്ടില്ല’- എന്നായിരുന്നു ജി സുധാകരൻ പറഞ്ഞത്.
സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് ജി സുധാകരനെതിരെ എച്ച് സലാം കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചിരുന്നു. ജി സുധാകരൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും അതിന്റെ കണക്കുകൾ പുറത്തുവിടണമെന്നുമായിരുന്നു ആരോണം. ഇതിലാണ് സുധാകരൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
English Summary
Former MLA G. Sudhakaran, responding to H. Salam’s illegal asset allegations, stated he secured jobs for wives of fellow CPM leaders, including Salam and P.P. Chitharanjan. Speaking in Alappuzha, Sudhakaran revealed these appointments across various departments, highlighting his role in assisting party members rather than personal family gain.
RELATED TOPICS: G SUDHAKARAN, H SALAM, P P CHITHARANJAN, ജി സുധാകരൻ എച്ച് സലാം, സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി
Read News ⏭️


