NEWS

യൂറോപ്പിൽ ആളിക്കത്തുന്ന പ്രതിഷേധം: ഫ്രാൻസിലും ജർമനിയിലും ഇറ്റലിയിലും തെരുവിലിറങ്ങി ജനം

പാരിസ് ∙ ജീവിതച്ചെലവുകളും വിദ്യാഭ്യാസത്തിനായുള്ള ഭാരിച്ച ചെലവുകളും വർധിച്ചതിൽ പ്രതിഷേധിച്ച് ഫ്രാൻസിലെ പ്രധാന നഗരങ്ങളിൽ തുടർച്ചയായ മൂന്നാം ആഴ്ചയും ലക്ഷക്കണക്കിന് യുവാക്കൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി 70,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. പാരിസിൽ നടന്ന പ്രതിഷേധ പ്രകടനം നഗരത്തിന് പുറത്തേക്ക് മാറ്റാൻ അധികൃതർ നിർദ്ദേശിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യമെമ്പാടുമായി മൂന്ന് ലക്ഷത്തിലധികം ആളുകളാണ് പ്രക്ഷോഭത്തിൽ അണിനിരന്നത്. ഫ്രാൻസിന് പുറമെ ജർമനിയിലും ഇറ്റലിയിലും വർധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കെതിരെ പ്രതിഷേധ മാർപ്പുകൾ അരങ്ങേറി.

Fashion ⏭️

Back to top button