NEWS

എംബിഎ വിദ്യാർഥിനിയുടെ ആത്മഹത്യ: ഫോൺ കോളിന് പിന്നാലെ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി മരണം

ജയ്പുരിലെ സ്വകാര്യ സർവകലാശാലയിൽ എംബിഎ വിദ്യാർഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി. ഇരുപത്തിമൂന്നുകാരിയായ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് ദാരുണമായി മരിച്ചത്. ജയ്പുർ ഗുർജാർ കി താഡിയിലെ പ്രേം നഗറിൽ താമസിച്ചിരുന്ന പെൺകുട്ടി, മിഡ് സെമസ്റ്റർ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് ഈ കടുംകൈ ചെയ്തത്. സംഭവത്തെത്തുടർന്ന് സർവകലാശാല നിശ്ചയിച്ചിരുന്ന പരീക്ഷകൾ താൽക്കാലികമായി നിർത്തിവെച്ചു.

പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കും തൊട്ടുമുമ്പായി വിദ്യാർഥിനിക്ക് ഫോണിൽ ഒരു കോൾ ലഭിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. ഫോൺ സംഭാഷണത്തിന് പിന്നാലെ പെൺകുട്ടി തിടുക്കത്തിൽ കെട്ടിടത്തിന്റെ ആറാം നിലയിലേക്ക് ഓടിക്കയറുകയായിരുന്നു. പെൺകുട്ടി താഴേക്ക് ചാടാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സഹപാഠികൾ ഓടിയെത്തി തടയാൻ ശ്രമിച്ചുവെങ്കിലും ശ്രമങ്ങൾ വിഫലമായി. കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ ഉടൻ തന്നെ സർവകലാശാലയുടെ വാഹനത്തിൽ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു.

Fashion ⏭️

Back to top button