BUSINESS

വിദേശ നിക്ഷേപം തേടി വിജയ് ഇന്ന് ലണ്ടനിലേക്ക്, ഇന്ത്യ-യുകെ വ്യാപാര കരാർ നേട്ടമാക്കുക ലക്ഷ്യം


ചെന്നൈ∙പുതിയ നിക്ഷേപങ്ങൾ കണ്ടെത്താൻ തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് ഇന്നു ലണ്ടനിലേക്ക് തിരിക്കും. മുഖ്യമന്ത്രിയായതിനു ശേഷമുള്ള ആദ്യ വിദേശ സന്ദർശനമാണിത്. ഇന്ത്യ–യുകെ വ്യാപാര കരാർ പ്രകാരം ടെക്സ്റ്റൈൽസ്, ഫുട്‍വെയർ രംഗങ്ങളിൽ തീരുവ കുറച്ചത് ഉപയോഗപ്പെടുത്തി പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുകയാണു ലക്ഷ്യം. സന്ദർശനത്തെ തുടർന്ന് വിജയ് സർക്കാരിന്റെ അഭിമാന പദ്ധതിയായി അവതരിപ്പിച്ച ‘തായ്മാമൻ തങ്ക മോതിരം തിട്ടം’ ഉദ്ഘാടനം ചെയ്യുന്നത് നീട്ടിവച്ചിട്ടുണ്ട്. നാളെ ലണ്ടനിലെത്തുന്ന വിജയ് നിരവധി വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും. തമിഴ്നാടിനെ നിക്ഷേപ കേന്ദ്രമായി ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യം. സെപ്റ്റംബർ 16 വരെയാണ് സന്ദർശനം.


Travel ⏭️

Back to top button