BUSINESS
ശത്രു ഡ്രോണ്‍ കൂട്ടങ്ങളെ വീഴ്ത്താന്‍ ഡിആര്‍ഡിഒ SHIELD; മിസൈലുകള്‍ ഇല്ലാതെ ഡ്രോണുകളെ നിര്‍വീര്യമാക്കാന്‍ ഇന്ത്യ

India High Power Microwave Technology: ആധുനിക യുദ്ധരംഗത്ത് ശത്രുക്കളുടെ ഡ്രോണ്‍ കൂട്ടങ്ങള്‍ ഉയര്‍ത്തുന്ന വന്‍ ഭീഷണിയെ പ്രതിരോധിക്കാന്‍ DRDO വികസിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യയാണ് ‘ഷീല്‍ഡ്’. മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന് പകരം അത്യുഗ്ര ശക്തിയുള്ള മൈക്രോവേവ് തരംഗങ്ങള്‍ ഉപയോഗിച്ച് ഡ്രോണുകളുടെ ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ നിശ്ചലമാക്കുകയാണ് ഈ സിസ്റ്റം ചെയ്യുന്നത്. ഇത് രാജ്യത്തിന്റെ സുരക്ഷ ശക്തമാക്കുന്നതോടൊപ്പം, തദ്ദേശീയ പ്രതിരോധ വ്യവസായ രംഗത്ത് വന്‍ വാണിജ്യ സാധ്യതകള്‍ കൂടി തുറന്നുനല്‍കുന്നു.ഹൈ പവര്‍ മൈക്രോവേവ് (High-Power Microwave – HPM)ശത്രുക്കളുടെ ഡ്രോണ്‍ കൂട്ടങ്ങളെ നേരിടുന്നതിനായി പ്രതിരോധ ഗവേഷണ വികസന ഓര്ഗനൈസേഷന് (DRDO) ആരംഭിച്ച ‘ഷീല്‍ഡ് (SHIELD – S-band High-Power Microwave Integrated Evaluation System for Lethality and Damage) എന്ന പദ്ധതിയാണിത്. ശത്രുക്കളുടെ ഉപകരണങ്ങളുടെ ഇലക്ട്രോണിക് സംവിധാനങ്ങളെ ലക്ഷ്യം വെച്ച് നശിപ്പിക്കാന്‍ ശേഷിയുള്ള ഒരു ഡയറക്ടഡ് എനര്‍ജി വെപ്പണ്‍ സാങ്കേതികവിദ്യയാണിത്.ഇന്ത്യയ്ക്ക് വന്‍ നേട്ടംശത്രുക്കളുടെ ഡ്രോണുകളെ തകര്‍ക്കാന്‍ ലക്ഷങ്ങളുടെ മിസൈലുകള്‍ ഇന്ത്യയ്ക്ക് ഉപയോഗിക്കേണ്ടി വരില്ല. പകരം മൈക്രോവേവ് ഊര്‍ജ്ജം ഉപയോഗിച്ച് അവയെ നിര്‍വീര്യമാക്കാം. ഇത് രാജ്യത്തെ സംബന്ധിച്ച് സാമ്പത്തികമായും തന്ത്രപരമായും വലിയ നേട്ടമാണ്. റേഡിയേഷനുകള്‍ ഇലക്ട്രോണിക് സിസ്റ്റങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് കൃത്യമായി പഠിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും. ഇത് സ്വന്തം ആയുദ്ധങ്ങളും, ടെക്നോളജിയും സംരക്ഷിക്കാന്‍ ഇന്ത്യയെ സഹായിക്കും. ഇതുവഴി ഇന്ത്യന്‍ സൈനിക വാഹനങ്ങളെയും, ആയുധങ്ങളെയും സമാനമായ ഇലക്ട്രോമാഗ്നെറ്റിക് ശത്രു ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാനും സാധിക്കും. പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനും, പുതിയ പരീക്ഷണങ്ങള്‍ നടത്താനുമുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ക്ക് വളരെ പ്രധാനമാണിത്.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ഈ സിസ്റ്റം പുറപ്പെടുവിക്കുന്ന അതിശക്തമായ ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങള്‍ വഴി ഡ്രോണുകളെ നര്‍വീര്യമാക്കാന്‍ സാധിക്കും. ഈ തരംഗങ്ങള്‍ ഡ്രോണുകളുടെ ആന്റിന, സെന്‍സറുകള്‍, കേബിളുകള്‍ എന്നിവയിലൂടെ ഉള്ളില്‍ കടന്ന് ഇലക്ട്രോണിക് സര്‍ക്യൂട്ടുകളെ തകരാറിലാക്കുന്നു. ഡ്രോണിനെ ഭൗതികമായി തകര്‍ക്കുന്നതിന് പകരം അവയുടെ ഫ്ലൈറ്റ് കണ്ട്രോളര്, നാവിഗേഷന്‍, ആശയവിനിമയം എന്നിവ വിച്ഛേദിച്ച് അവയെ പ്രവര്‍ത്തനരഹിതമാക്കുകയാണ് ചെയ്യുന്നത്.ഡിആര്‍ഡിഒയുടെ ഷീല്‍ഡ് നാശനഷ്ടങ്ങള്‍ അളക്കാനും സഹായിക്കും. ഇത് അടിസ്ഥാനപരമായി ഒരു മൂല്യനിര്‍ണ്ണയ സംവിധാനമാണ്. ഒരു ഇലക്ട്രോണിക് ഉപകരണത്തിലേക്ക് നിയന്ത്രിതമായ അളവില്‍ HPM റേഡിയേഷന് കടത്തിവിട്ട് പരിശോധിക്കാന്‍ ഇത് ഗവേഷകരെ സഹായിക്കുന്നു. ഏത് അളവിലുള്ള തരംഗങ്ങള്‍ തട്ടുമ്പോഴാണ് ഉപകരണങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലയ്ക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കും. ഇത് ബെഞ്ച്മാര്‍ക്കുകള്‍ തയ്യാറാക്കാനും സഹായിക്കും.ഇന്ത്യയ്ക്ക് മുന്നിലെ വാണിജ്യ സാധ്യതകള്‍ ഇലക്ട്രോമാഗ്നെറ്റിക് പ്രൊട്ടക്ഷന്‍ വിപണി: ഹൈ പവര്‍ മൈക്രോവേവ് ആയുധങ്ങള്‍ സജീവമാകുന്നതോടെ, സൈനിക ഉപകരണങ്ങളെ സംരക്ഷിക്കാനുള്ള സാങ്കേതികവിദ്യകള്‍ക്കു വലിയ ഡിമാന്‍ഡ് വരും. പുതിയ വിതരണ ശൃംഖല: ഇലക്ട്രോമാഗ്നെറ്റിക് ഷീല്‍ഡിംഗ് മെറ്റീരിയലുകള്‍, പ്രത്യേക കേബിളുകള്‍, സംരക്ഷിത കവറുകള്‍, ഗ്രൗണ്ടിംഗ് സിസ്റ്റം, പവര്‍ മാനേജ്മെന്റ് സിസ്റ്റം എന്നിവ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ അവസരങ്ങള്‍ ലഭിക്കും. സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍, എം.എസ്.എം.ഇകള്‍ (MSMEs), സ്വകാര്യ പ്രതിരോധ നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്ക് ഇത് ഗുണം ചെയ്യും. ടോണ്‍ബോ ഇമേജിംഗ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് പോലുള്ള കമ്പനികള്‍ ഇതിനകം ഈ മേഖലയില്‍ ഗവേഷണങ്ങളും നിര്‍മ്മാണങ്ങളും തുടങ്ങിയിട്ടുണ്ട്.പദ്ധതിയുടെ ചെലവ് വിവരങ്ങള്ഷീല്ഡ് പദ്ധതിയുടെ കൃത്യമായ ബജറ്റ് അല്ലെങ്കില്‍ അതിനായി അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമല്ല. ഡി.ആര്.ഡി.ഒ-യുടെ ടെക്നോളജി ഡെവലപ്മെന്റ് ഫണ്ട് പദ്ധതിക്ക് കീഴിലാണ് ഇതിനായി ഇന്ത്യന്‍ കമ്പനികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളതും, സാമ്പത്തിക സഹായം നല്‍കുന്നതും.വാഹനങ്ങളെയും മറ്റും മൈക്രോവേവ് ആക്രമണങ്ങളെ പ്രതിരോധിക്കുന്ന തരത്തില്‍ നിര്‍മ്മിക്കുമ്പോള്‍ അവയുടെ ഭാരം, വേണ്ടിവരുന്ന സ്ഥലം, പവര്‍, താപ നിയന്ത്രണം എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വരും. ഇപ്രകാരം ഇലക്ട്രോമാഗ്നെറ്റിക് സംരക്ഷണം ഉറപ്പാക്കുന്നത് പ്രതിരോധ പ്ലാറ്റ്ഫോമുകളുടെ മൊത്തത്തിലുള്ള നിര്‍മ്മാണച്ചെലവ് വര്‍ദ്ധിപ്പിക്കാന്‍ കാരണമായേക്കാം.(മുകളില്‍ പറഞ്ഞ വിവരങ്ങള്‍ നിലവില്‍ ലഭ്യമായ വാര്‍ത്തകളുടെയും, റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ്. പുരോഗമിക്കുന്ന വിഷയമാണ്. മാറ്റങ്ങള്‍ വരാം. കൂടുതല്‍ അപഡേറ്റുകള്ക്കായി കാത്തിരിക്കുക.)
Read News


