BUSINESS
സ്വിംഗ് ട്രേഡിംഗിലൂടെ സുരക്ഷിതമായി ലാഭമുണ്ടാക്കാന്‍ പഠിക്കാം; നിഖില്‍ മാത്യു ET മലയാളം കോണ്‍ക്ലേവിനായി കൊച്ചിയിലേയ്ക്ക്

ഓഹരി വിപണിയില്‍ നിന്ന് സുരക്ഷിതമായി ലാഭമുണ്ടാക്കാനും, സ്വിംഗ് ട്രേഡിംഗ് തന്ത്രങ്ങള്‍ വിദഗ്ധരില്‍ നിന്ന് നേരിട്ട് പഠിക്കാനും സുവര്‍ണ്ണാവസരം. സെപ്റ്റംബര്‍ 19-ന് കൊച്ചിയില്‍ നടക്കുന്ന ET മലയാളം പവര്‍ ഓഫ് വെല്‍ത്ത് സ്മാര്‍ട്ട് മണി കോണ്‍ക്ലേവില്‍ പ്രമുഖ ട്രേഡിംഗ് വിദഗ്ധനും, ‘ഓഹരി പഠനം’ സ്ഥാപകനുമായ നിഖില്‍ മാത്യുവും പങ്കെടുക്കുന്നു. സമ്പത്ത് ശരിയായ രീതിയില്‍ നിക്ഷേപിക്കാനുള്ള പ്രായോഗിക വഴികളാണ് അദ്ദേഹം വേദിയില്‍ പങ്കുവെക്കുക.സമ്പത്ത് ശരിയായ രീതിയില്‍ നിക്ഷേപിച്ചു വളര്‍ത്താനുള്ള തന്ത്രങ്ങളും, സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള പ്രായോഗിക വഴികളും അദ്ദേഹം പകര്‍ന്നു നല്‍കും. സാധാരണക്കാരായ നിക്ഷേപകര്‍ക്ക് അവരുടെ ഓഹരി വിപണിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നേരിട്ട് തീര്‍ക്കാനുള്ള വേദിയും ഒരുങ്ങും.ആരാണ് നിഖില്‍ മാത്യുഓഹരി വിപണിയിലും, സാമ്പത്തിക നിക്ഷേപ മേഖലയിലും മലയാളികള്‍ക്ക് ലളിതമായ ഭാഷയില്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്കുന്ന പ്രമുഖ ട്രേഡിംഗ് ഇന്സ്ട്രക്ടറാണ് നിഖില്‍ മാത്യു. ‘ഓഹരി പഠനം’ എന്ന വിദ്യാഭ്യാസ പ്ലാറ്റ്ഫോമിലൂടെ (oharipadanam.com) ആയിരക്കണക്കിന് തുടക്കക്കാര്‍ക്കും, നിക്ഷേപകര്‍ക്കും വിപണിയിലെ സാങ്കേതിക സൂചകങ്ങള്‍ (Technical Analysis), റിസ്ക് മാനേജ്മെന്റ്, ലാഭകരമായ സ്വിംഗ് ട്രേഡിംഗ് സ്ട്രാറ്റജികള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം പരിശീലനം നല്കിവരുന്നു.വിപണിയിലെ തത്സമയ അനുഭവസമ്പത്തും, സങ്കീര്‍ണ്ണമായ വിഷയങ്ങളെ ലളിതമായി അവതരിപ്പിക്കുന്ന രീതിയുമാണ് നിഖിലിനെ ശ്രദ്ധേയനാക്കുന്നത്. പത്തിലധികം രാജ്യങ്ങളില്‍ നിന്നുള്ള 2,000 ത്തില്‍ അധികം ആളുകള്‍ക്ക് ഇതോടകം ഓഹരി വിപണികളുടെ അനന്ത സാധ്യതകള്‍ മനസിലാക്കി നല്കാന് നിഖിലിന് സാധിച്ചിട്ടുണ്ട്.എന്തുകൊണ്ട് ഈ അവസരം പാഴാക്കരുത്പണം സമ്പാദിക്കുന്നത് പോലെ തന്നെ പ്രധാനമാണ് അത് കൃത്യമായ പ്ലാനിംഗോടെ നിക്ഷേപിക്കുന്നതും, വളര്‍ത്തുന്നതും. നിക്ഷേപ ലോകത്തേക്ക് ചുവടുവെക്കാന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്കും, ട്രേഡിംഗിലും വെല്‍ത്ത് മാനേജ്മെന്റിലും കൂടുതല്‍ വ്യക്തത ആഗ്രഹിക്കുന്നവര്‍ക്കും വിദഗ്ദ്ധരില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ പഠിക്കാനും സംശയങ്ങള്‍ തീര്‍ക്കാനും ഈ കോണ്‍ക്ലേവ് അവസരമൊരുക്കുന്നു.വ്യക്തിഗത സാമ്പത്തിക ആസൂത്രണം, സ്മാര്‍ട്ട് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജികള്‍, വെല്‍ത്ത് മാനേജ്മെന്റ് എന്നിവയില്‍ ഇന്ത്യയിലെ മികച്ച ഫിനാന്‍ഷ്യല്‍ വിദഗ്ദ്ധരുമായി നേരിട്ട് സംവദിക്കാന്‍ ET കോണ്‍ക്ലേവ് വഴിയൊരുക്കും.ഇവന്റ് വിവരങ്ങള്‍ ഒറ്റനോട്ടത്തില്‍2026 സെപ്റ്റംബര്‍ 19 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ പാലാരിവട്ടത്തുള്ള ദി റിനൈ കൊച്ചിയില്‍ വെച്ചാണ് ഈ വന്‍ സാമ്പത്തിക കോണ്‍ക്ലേവ് നടക്കുന്നത്. ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ചും സ്വിംഗ് ട്രേഡിംഗ് സാധ്യതകളെക്കുറിച്ചും ആഴത്തില്‍ മനസിലാക്കാനും സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് ചുവടുവെക്കാനും ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഈ സെഷന് മികച്ച അനുഭവമായിരിക്കും. ഇന്ന് തന്നെ നിങ്ങളുടെ സാന്നിധ്യം ഉറപ്പിക്കൂ. forms.gle/rNCNBkgd559DKYPTA
Read News


