SPORTS

ഷൂ ഫ്രം ഇന്ത്യ! വിരാട് കോലിയുടെ ‘വണ്‍8’ ബ്രാൻഡിന്റെ ഷൂസുകൾ ധരിക്ക് പാക്ക് വനിതാ താരങ്ങൾ; ദൃശ്യങ്ങൾ വൈറൽ– വിഡിയോ


ദുബായ് ∙ വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാൻ താരങ്ങൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമാണ്. കളിമികവിനേക്കാളുപരി കളത്തിൽ പാക്ക് വനിതാ താരങ്ങളുടെ അതിരുവിട്ട ‘പ്രകടനങ്ങൾ’ ആണ് പലപ്പോഴും ചർച്ചയാകുന്നത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ദയനീയമായി തോറ്റെങ്കിലും ഗ്രൗണ്ടിൽ പാക്ക് വനിതാ താരങ്ങളുടെ ‘ഷോ’യ്ക്ക് കുറവില്ലായിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട മറ്റൊരു കാര്യത്തിലാണ് പാക്ക് വനിതാ താരങ്ങൾ ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി സഹസ്ഥാപകനായ ‘വൺ8’ എന്ന സ്പോർട്സ്‌വെയർ ബ്രാൻഡിന്റെ ഷൂസ് പാക്ക് ടീമിലെ ഒട്ടേറെ താരങ്ങൾ ധരിച്ചതാണ് ചർച്ചകൾക്ക് വഴിവച്ചത്.ഷൂസ്, വസ്ത്രങ്ങൾ, മറ്റു കായിക ഉൽപന്നങ്ങൾ എന്നിവയുൾപ്പെടുന്ന ഒരു ഹൈ-പെർഫോമൻസ് സ്പോർട്സ്‌വെയർ ബ്രാൻഡാണ് വൺ8. ‘അജിലിറ്റാസ്’ എന്ന കമ്പനി വൺ8 ബ്രാൻഡിനെ വാങ്ങിയിരുന്നു. അജിലിറ്റാസിൽ 40 കോടി രൂപ നിക്ഷേപമുള്ള താരമാണ് വിരാട് കോലി.


Auto ⏭️

Back to top button