NEWS
പത്തനാപുരത്ത് ഭയാനകമായ വാഹനാപകടം: അഞ്ചുപേർക്ക് പരിക്ക്, രണ്ടുപേരുടെ നില അതീവ ഗുരുതരം

കൊല്ലം∙ പത്തനാപുരം നടുക്കുന്ന് സ്കൂളിന് സമീപം കാറും ജീപ്പും തമ്മിൽ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു; ഇതിൽ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പരുക്കേറ്റവരെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.




