BUSINESS
റഷ്യൻ എണ്ണ; വില പേശലിൽ ഇനി ഇന്ത്യ രാജാവ്, തന്ത്രം പാളി ചൈന മടങ്ങുന്നു,വൻ ഡിസ്കൗണ്ടിന് സാധ്യത

റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയോട് വിപണി മത്സരം നടത്തിക്കൊണ്ടിരുന്ന ഇതിൽ നിന്ന് ചൈന പിൻവാങ്ങുന്നു. ഇരു രാജ്യങ്ങളുടെയും പർച്ചേസ് ഫലത്തിൽ റഷ്യൻ ക്രൂഡിന്റെ വില ഉയർത്തി എന്നത് ഇതിനൊരു കാരണമാണ്. ഇത് ഇന്ത്യയെ സംബന്ധിച്ച് മികച്ച ഡിസ്കൗണ്ടിൽ റഷ്യൻ ക്രൂഡ് വില പേശി വാങ്ങാനുള്ള അവസരങ്ങൾ തുറന്നിടുന്നു. റഷ്യൻ ഇന്ധനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് ബാഹ്യ സമ്മർദ്ദങ്ങളില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.റൂട്ട് മാറ്റുന്ന ചൈനനിലവിൽ ചൈനയിലെ എണ്ണക്കമ്പനികൾ പ്രധാനമായും പടിഞ്ഞാറൻ ആഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ച്ചകളായി ഇവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ് ചൈനയിലേക്ക് കൂടുതലായി നടക്കുന്നത്.റഷ്യൻ ഇന്ധനത്തിന് വേണ്ടിയുള്ള വിപണി മത്സരം തീവ്രമായതും, ചൈന വാങ്ങിക്കൊണ്ടിരുന്ന ഇറാനിയൽ ബാരലുകളുടെ ദൗർലഭ്യവും ഇതിന് പ്രധാന കാരണങ്ങളാണ്. നിലവിൽ ഷിപ്പിങ് റേറ്റുകൾ സർവ്വകാല ഉയരങ്ങളിലെത്തി നിൽക്കുകയാണ്. ഒക്ടോബർ തുടക്കത്തിൽ അറ്റ്ലാന്റിക് ബേസിനിൽ നിന്ന് ഏഷ്യയിലേക്കുള്ള ചരക്ക് നീക്കത്തിന്റെ ചെലവ് റെക്കോർഡ് ഉയരങ്ങളിലായിരുന്നു.നിലവിൽ യു.എസിൽ നിന്ന് ഏഷ്യയിലേക്ക് ഒരു സൂപ്പർ ടാങ്കറിൽ ക്രൂഡ് ഓയിൽ കൊണ്ടു പോകണമെങ്കിൽ ഏകദേശം 60 ദശലക്ഷം ഡോളറാണ് ചെലവ് വരുന്നത്. യു.എസിൽ നിന്ന് ചൈനയിലേക്ക് ഇത് 80 ദശലക്ഷം ഡോളർ എന്ന നിലയിലേക്കാണ് ഈ മാസം തുടക്കത്തിൽ ഉയർന്നത്. ഇത് പശ്ചിമേഷ്യൻ യുദ്ധത്തിന് മുമ്പ് വർഷങ്ങളോളമുണ്ടായിരുന്ന നിരക്കുകളേക്കാൾ ഏകദേശം 10 മടങ്ങ് അധികമാണ്.ചില ചൈനീസ് എണ്ണക്കമ്പനികൾ വെസ്റ്റ് ആഫ്രിക്കൻ, ബ്രസീലിയൻ ക്രൂഡ് ഗ്രേഡുകൾ ബാരലിന് 20 ഡോളർ വരെ പ്രീമിയം നൽകിയാണ് വാങ്ങിയിരിക്കുന്നത്.ഇന്ത്യയും റഷ്യൻ ക്രൂഡ് ഓയിലുംഫലത്തിൽ ചൈന റഷ്യൻ ക്രൂഡിന് വേണ്ടിയുള്ള തീവ്രമായ മത്സരത്തിൽ നിന്ന് പിന്മാറുന്നത് ഇന്ത്യയ്ക്ക് ഗുണകരമാണ്. ഡിമാൻഡ് കുറയുന്നതിനാൽ കൂടുതൽ ഡിസ്കൗണ്ടിൽ റഷ്യൻ ഇന്ധനം ലഭിക്കുന്നതിനുള്ള വഴി കൂടിയാണ് ഇന്ത്യയുടെ മുന്നിൽ തുറക്കപ്പെടുന്നത്.റഷ്യൻ ക്രൂഡ് ഗ്രേഡുകൾ സാമ്പത്തികമായി വലിയ നേട്ടം നൽകാത്തതിനാൽ ഇന്ത്യൻ എണ്ണക്കമ്പനികൾ അടുത്തിടെയായി ഗൾഫ് ക്രൂഡ് ഓയിൽ കൂടുതലായി ഇറക്കുമതി നടത്തുന്നുണ്ട്. ഒരേ സമയം ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഇറക്കുമതി നടത്തുന്ന രണ്ട് രാജ്യങ്ങൾ പിൻവാങ്ങുന്നത് ഇന്ധനത്തിന് കൂടുതൽ ഡിസ്കൗണ്ട് നൽകാൻ റഷ്യയെ പ്രേരിപ്പിച്ചേക്കുമെന്ന് വിപണി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.ഇന്ത്യയുടെ നയം ഇങ്ങനെ..ഏറ്റവും കൂടുതൽ ഡിസ്കൗണ്ട് ലഭിക്കുന്നത് ഏത് രാജ്യത്ത് നിന്നാണോ അവിടെ നിന്ന് ഇന്ത്യ ഇന്ധനം ഇറക്കുമതി നടത്തുമെന്നാണ് നിലവിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞത്. ഏത് രാജ്യത്തു നിന്നും ഇന്ത്യ ഇന്ധനം വാങ്ങും. ഇതിൽ രാജ്യത്തിന് മേൽ യാതൊരു വിധത്തിലുള്ള ബാഹ്യ സമ്മർദ്ദങ്ങളുമില്ലെന്ന് റഷ്യൻ ഇന്ധനവുമായി ബന്ധപ്പെട്ട യു.എസ് വിലക്കുകളെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട് കേന്ദ്ര മന്ത്രി പറഞ്ഞു.
Read News




