NEWS
പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ്, കടത്ത് ട്രെയിൻ വഴി; കേരളത്തിലെത്തിച്ചാൽ 20,000 രൂപ; രണ്ടുപേർ പിടിയിൽ

കൊച്ചി∙ കണ്ടാൽ പെയിന്റ് ബക്കറ്റ്. എന്നാൽ ഉള്ളിലുള്ളത് സൂക്ഷ്മമായി ഒളിപ്പിച്ച കിലോക്കണക്കിന് കഞ്ചാവ്. എറണാകുളം എക്സൈസ് റേഞ്ച് സംഘം പിടികൂടിയ 2 ബംഗാൾ സ്വദേശികൾ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിരുന്നത് ഇങ്ങനെയാണ്. 16.356 കിലോ കഞ്ചാവാണ് ബംഗാൾ ബാടൂറിയ സ്വദേശി രാജ മണ്ഡൽ (30), സാഗർപ്പാറ സ്വദേശി രാഹുൽ (24) എന്നിവരിൽ നിന്ന് പിടിച്ചെടുത്തത്. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിരാജ് ആറിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി 1.30ഓടെ കാക്കനാട്ടെ വാടകമുറിയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. സംഭവത്തിൽ എക്സൈസ് കേസ് റജിസ്റ്റർ ചെയ്തു.പെയിന്റ് ബക്കറ്റുകളിൽ പ്രത്യേക രീതിയിൽ കംപ്രസ് ചെയ്ത് പശ ഉപയോഗിച്ച് ഒട്ടിച്ച് അടച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എട്ടു കിലോ വീതം രണ്ടു ബക്കറ്റുകളിലായി ഇവർ ട്രെയിൻ മാർഗം കേരളത്തിൽ എത്തിക്കുകയായിരുന്നു. പരിശോധന നടന്ന വാടകമുറിയിൽനിന്നു മുൻപും സമാനരീതിയിൽ കടത്തിന് ഉപയോഗിച്ച നിരവധി പ്ലാസ്റ്റിക് ബക്കറ്റുകൾ എക്സൈസ് കണ്ടെടുത്തു.
Fashion ⏭️


