NEWS

തീപിടിച്ചെന്ന് സംശയം: എയർഇന്ത്യ എക്സ്‌പ്രസ് വിമാനം തിരിച്ചിറക്കി

നെടുമ്പാശേരി: എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന്റെ കാർഗോ കമ്പാർട്ട്‌മെന്റിൽ തീ പിടിച്ചെന്ന സംശയത്താൽ വിമാനം കൊച്ചി വിമാനത്താവളത്തിൽ തിരിച്ചിറക്കി. തിങ്കളാഴ്ച രാത്രി 11.17ന് കൊച്ചിയിൽ നിന്ന് പൂനെയിലേക്കുള്ള വിമാനത്തിൽ നിന്ന് യാത്രാമദ്ധ്യേ ഫയർ അലാം ലഭിച്ചതിനെ തുടർന്ന് പൈലറ്റ് എയർട്രാഫിക് കൺട്രോൾ ടവറുമായി ബന്ധപ്പെട്ട് അടിയന്തര ലാൻഡിംഗ് ആവശ്യപ്പെടുകയായിരുന്നു.വിമാനം 11.35ന് തിരിച്ചിറക്കി.അഗ്നിശമന സേനാവിഭാഗം പരിശോധിച്ച് തീയില്ലെന്ന് ഉറപ്പാക്കിയ ശേഷം വിമാനം പാർക്കിംഗ് ബേയിലേക്ക് മാറ്റി. 175 യാത്രക്കാരെയും ആറ് വിമാനജീവനക്കാരെയും പുറത്തിറക്കി. ഇവരെ ഇന്നലെ പുലർച്ചെ 3.24ന് മറ്റൊരു വിമാനത്തിൽ പൂനെയിലേക്ക് കൊണ്ടുപോയി.

Read News ⏭️

Back to top button