NEWS

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടത് ശരിവച്ചു

കൊച്ചി: തിരുവനന്തപുരം റീജിയണൽ സഹകരണ ക്ഷീരോദ്പാദക യൂണിയൻ (മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ) ഭരണസമിതി പിരിച്ചുവിട്ട സഹകരണ രജിസ്ട്രാറുടെ നടപടി ഹൈക്കോടതി ശരിവച്ചു. പിരിച്ചുവിടലിനെതിരെ മുൻ ഭാരവാഹികളായ കെ. കൃഷ്ണൻ പോറ്റിയടക്കം ഫയൽ ചെയ്ത ഹർജി ജസ്റ്റിസ് പി. ഗോപിനാഥ് തള്ളി.
യൂണിയൻ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരാതിയിൽ സഹകരണ നിയമപ്രകാരമുള്ള അന്വേഷണത്തിന് രജിസ്ട്രാർ ഉത്തരവിട്ടിരുന്നു. ഇത് തടസപ്പെടുത്താൻ ഇടപെടലുകൾ ഉണ്ടായതിനെ തുടർന്നാണ് ഭരണസമിതി പിരിച്ചുവിട്ടതെന്ന് സർക്കാർ വാദിച്ചു. ശബരിമലയിലേക്ക് നെയ്യ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട ആരോപണവും പിരിച്ചുവിടലിന് കാരണമായതായി വിശദീകരിച്ചതിനെ തുടർന്നാണ് ഹർജി തള്ളിയത്.
സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ ജാജു ബാബു, സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ അരുൺ ചന്ദ്രൻ എന്നിവർ ഹാജരായി.

Read News ⏭️

Back to top button