NEWS

6 സെക്കൻഡിനുള്ളിൽ 16 എണ്ണം; വിവാഹാഘോഷത്തിനിടെ വെടിവയ്പ്പുമായി വരൻ, അന്വേഷിച്ച് പൊലീസ്


ലക്നൗ∙ ഉത്തർ‌പ്രദേശിലെ ബുലന്ദ്‌ഷഹറിൽ വിവാഹാഘോഷങ്ങൾക്കിടെ വെടിയുതിർത്ത് വരൻ. ആഘോഷത്തിനിടെ മണ്ഡപത്തിൽ നിന്ന് തോക്ക് ഉപയോഗിച്ച് 16 തവണയാണ് വരൻ വെടിവച്ചത്. 2022-ൽ യുവാവിന്റെ വിവാഹം നടന്ന സമയത്തെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിഡിയോ പുറത്തുവന്നതോടെ ഇയാൾക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. യുവാവിനെ കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങി.  ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിലെ ഖുർജ നിവാസിയായ ഷാദാബ് ആണ് വിഡിയോയിലുള്ളതെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് പറയുന്നതനുസരിച്ച്, 2022-ൽ ഷാദാബിന്റെ വിവാഹച്ചടങ്ങിനിടെയാണ് വെടിവയ്പ് നടന്നത്. ആറ് സെക്കൻഡ് ദൈർഘ്യമുള്ളതാണ് വിഡിയോ. പ്രചരിക്കുന്ന വിഡിയോയിൽ തലപ്പാവും ഷെർവാണിയുമെല്ലാം ധരിച്ച യുവാവിനെ കാണാം. ആഘോഷങ്ങൾക്കിടെ പിസ്റ്റൾ ഉപയോഗിച്ച് തുടർച്ചയായി ഇയാൾ വെടിയുതിർക്കുന്നതും കാണാം. ഏകദേശം 15 – 16 റൗണ്ട് വരെ ഇയാൾ വെടിയുതിർത്തെന്നാണ് സംശയമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. 


Fashion ⏭️

Back to top button