NEWS

ഡേറ്റിങ് ആപ്പിൽ കെണിയൊരുക്കാൻ യുവതികൾ, തട്ടിയത് കോടികൾ; നാന്നൂറിലധികം ന്ഗനദൃശ്യങ്ങളുമായി മുഖ്യ സൂത്രധാരൻ പിടിയിൽ


മുംബൈ ∙ ഡേറ്റിങ് ആപ്പുകൾ വഴി ധനികരായ പുരുഷന്മാരെ കെണിയിൽ വീഴ്ത്തി, കോടികൾ തട്ടിയെടുക്കുന്ന വൻ സെക്‌സ് റാക്കറ്റിനെ പിടികൂടി നാഗ്പുർ പൊലീസ്. റാക്കറ്റിന്റെ സൂത്രധാരനായ ആഗ്ര സ്വദേശി 35 വയസ്സുകാരൻ ആദിത്യ ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര കേന്ദ്രീകരിച്ച് അതീവ ആസൂത്രിതമായി പ്രവർത്തിച്ചിരുന്ന സംഘത്തിന്റെ പക്കൽ നിന്ന് ഇരുന്നൂറിലധികം യുവതികളുടെ നാന്നൂറിലധികം നഗ്നദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്. അവസാന ഇരയിൽ നിന്ന് 3 കോടി രൂപ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പൊലീസ് വലയിലായത്.എൻജിനീയർമാരും മറ്റ് തൊഴിൽ ചെയ്യുന്നവരുമായ, പണത്തിന് ആവശ്യക്കാരായ വിദ്യാസമ്പന്നരായ യുവതികളെയാണ് ആദിത്യ ഗുപ്ത ലക്ഷ്യമിട്ടിരുന്നത്. ഇവർക്ക് 4 മുതൽ 5 ലക്ഷം രൂപ വരെ പ്രതിഫലം വാഗ്ദാനം ചെയ്താണ് സംഘത്തിലേക്ക് ആകർഷിച്ചിരുന്നത്. ജനപ്രിയ ഡേറ്റിങ് ആപ്പുകളിൽ യുവതികളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ നിർമിച്ച് ധനികരായ പുരുഷന്മാരെ ആകർഷിക്കുന്നതായിരുന്നു ശൈലി. കെണിയിൽ വീഴുന്ന പുരുഷന്മാരുമായി യുവതികൾ അടുപ്പത്തിലാവുകയും, തുടർന്ന് നടത്തുന്ന വിഡിയോ കോളുകൾ രഹസ്യമായി റെക്കോർഡ് ചെയ്യുകയും ചെയ്യും.അഞ്ച് വർഷം മുമ്പ് ആഗ്രയിലെ സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് ഒളിവിൽ പോയ ആദിത്യ ഗുപ്ത പിന്നീട് മഹാരാഷ്ട്രയിലാണ് താവളമടിച്ചത്. ആഗ്രയിൽ സഹോദരൻ നൽകിയ മോഷണക്കേസിലും ഇയാൾ പ്രതിയാണ്. മുതിർന്ന രാഷ്ട്രീയ നേതാക്കളോടൊപ്പമുള്ള മോർഫ് ചെയ്ത ചിത്രങ്ങൾ തന്റെ വാട്സാപ്പ് പ്രൊഫൈൽ ചിത്രമാക്കിയാണ് ഇയാൾ നടന്നിരുന്നത്. നേതാക്കളുമായും ഉദ്യോഗസ്ഥരുമായും വലിയ സ്വാധീനമുണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇത്. വൻകിട ആഡംബര കാറുകളിൽ സഞ്ചരിച്ചിരുന്ന ഇയാൾ പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരുന്നു താമസിച്ചിരുന്നത്.


Fashion ⏭️

Back to top button