NEWS
ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്; 2000 കോടി നിക്ഷേപിക്കുമെന്ന് യൂസഫലി, വരുന്നത് വമ്പൻ പദ്ധതികൾ

ദുബായ്∙ പ്രമുഖ വ്യവസായി എം.എ.യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്. ദുബായിൽ വാർഷിക നിക്ഷേപ സംഗമത്തിൽ യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്ഷണം. ഭക്ഷ്യസംസ്കരണം, റീട്ടെയ്ൽ മേഖലകളിൽ സംസ്ഥാനത്ത് ലുലു ഗ്രൂപ്പിന്റെ സാന്നിധ്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.തലസ്ഥാനമായ ഭോപാൽ, ഇൻഡോർ, ഉജ്ജയിൻ തുടങ്ങിയ നഗരങ്ങളിൽ ഷോപ്പിങ് മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ, ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്ക് വലിയ അവസരങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.മധ്യപ്രദേശ് ഭക്ഷ്യ സംസ്കരണ സെക്രട്ടറി ജോൺ കിങ്സ്‍ലി, ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിഷ്ണു വർധൻ റെഡ്ഡി ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
Fashion ⏭️


