BUSINESS

ഹോര്‍മുസ് പ്രതിസന്ധിയിലും ഇന്ത്യയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്: എല്‍പിജി ബുക്കിംഗ് പരിധി 25 ദിവസമാക്കിയത് എങ്ങനെ, പുതിയ തന്ത്രം


Gas Cylinder Refill: ആഗോള ഇന്ധന പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴും എല്‍പിജി വിതരണം സുഗമമാക്കാന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഗ്രാമീണ മേഖലയിലെ ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസമായി എല്‍പിജി റീഫില്‍ ബുക്കിംഗ് 45 ദിവസത്തില്‍ നിന്ന് 25 ആക്കി നിശ്ചയിച്ചു. ഇതോടെ ഇന്ത്യയില്‍ എല്ലാവര്‍ക്കും റീഫില്‍ ബുക്കിംഗ് 25 ദിവസത്തില്‍ സാധ്യമാകും. ഗ്രാമീണ മലയോര മേഖലകളിലെ മലയാളികള്‍ക്ക് ഇനി അടുത്ത സിലിണ്ടറിനായി ആഴ്ചകളോളം കാത്തിരിക്കേണ്ടതില്ലെന്ന് സാരം. പശ്ചിമേഷ്യല്‍ സംഘര്‍ഷവും, ഹോര്‍മുസ് പ്രതിസന്ധിയും തുടരുന്നതിനിടെയാണ് ഇന്ത്യയുടെ വമ്പന്‍ പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം. സര്‍ക്കാര്‍ സ്വീകരിച്ച പുതിയ എല്‍പിജി തന്ത്രങ്ങളാണ് കാര്യങ്ങള്‍ എളുപ്പമാക്കുന്നത്.ഇന്ത്യയ്ക്കിത് എങ്ങനെ സാധിച്ചുതദ്ദേശീയ എല്‍പിജി ഉല്‍പ്പാദനം വര്‍ധിപ്പിച്ചതാണ് പ്രധാനമായും നേട്ടമായത്. രാജ്യത്തെ 24 റിഫൈനറികള്‍ക്കും കമ്പനികള്‍ക്കും പ്രതിദിനം 63.81 ആയിരം മെട്രിക് ടണ്‍ വരെ എല്‍പിജി ഉല്‍പ്പാദിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങള്‍ മറികടക്കാന്‍ മിഡില്‍ ഈസ്റ്റിനെ മാത്രം ആശ്രയിക്കാതെ, അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതി വര്‍ധിപ്പിച്ചതും നേട്ടമായി.എല്‍പിജി നിര്‍മ്മാണത്തിന് ആവശ്യമായ സി3 (C3), സി4 (C4) വാതകങ്ങള്‍ മറ്റ് വ്യവസായങ്ങള്‍ക്ക് നല്‍കാതെ പാചകവാതക നിര്‍മ്മാണത്തിനായി മാത്രമായി സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയതും വലിയ തീരുമാനമായി. IOCL, BPCL, HPCL എന്നിവയുടെ ശൃംഖല വഴി വിതരണത്തിലുണ്ടായിരുന്ന കുടിശിക കുറയ്ക്കാനും, വിതരണം വേഗത്തിലാക്കാനും സാധിച്ചു.മലയാളികള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍കേരളത്തിലെ ഗ്രാമീണ, മലയോര മേഖലകളിലുള്ള ഉപഭോക്താക്കള്‍ക്ക് ഇനി അടുത്ത സിലിണ്ടറിനായി 45 ദിവസം വരെ കാത്തിരിക്കേണ്ടതില്ല. 25 ദിവസം കഴിയുമ്പോള്‍ ബുക്കിംഗ് സാധ്യമാകും. മലയാളി കുടുംബങ്ങള്‍ ഇന്നു പാചകത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് എല്‍പിജി ആണ്. 45 ദിവസത്തെ ഇടവേള സാധാരണക്കാരെ മറ്റു പാചക സ്രോതസുകള്‍ പര്യവേക്ഷണം ചെയ്യാന്‍ നിര്‍ബന്ധിതമാക്കിയിരുന്നു.ഉത്സവ സീസണുകളിലും വിശേഷ ദിവസങ്ങളിലും കൂടുതല്‍ പാചകവാതകം ആവശ്യമായി വരുമ്പോള്‍ എല്‍പിജി നിയന്ത്രണങ്ങള്‍ വലിയ പ്രതിസന്ധി ഉയര്‍ത്തിയിരുന്നു. കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് 25 ദിവസത്തെ ഇടവേളയില്‍ ബുക്കിംഗ് സൗകര്യം ലഭ്യമാകുന്നത് വലിയ പ്രയോജനമാകും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പുതിയ തീരുമാനത്തോടെ നഗര- ഗ്രാമ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും 25 ദിവസത്തെ ഇടവേളയില്‍ എല്‍പിജി ബുക്കിംഗ് സാധ്യമാകും. വിതരണം സാധാരണ നിലയിലേയ്ക്ക് എത്തുന്നതിന്റെ സൂചനയാണിത്. അതിനാല്‍ ആവശ്യമില്ലാതെ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതും, സിലിണ്ടറുകള്‍ പൂഴ്ത്തിവെക്കുന്നതും ഒഴിവാക്കുക. എണ്ണക്കമ്പനികളുടെ (Indane, Bharatgas, HP Gas) ഔദ്യോഗിക ആപ്പുകള്‍, വെബ്സൈറ്റ്, അല്ലെങ്കില്‍ വാട്‌സ്ആപ്പ് നമ്പറുകള്‍ വഴി മാത്രം ബുക്ക് ചെയ്യുക. ആനുകൂല്യങ്ങളും, തടസമില്ലാത്ത വിതരണവും ഉറപ്പാക്കാന്‍ എജന്‍സി വഴി e-KYC പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.


Read News

Back to top button