BUSINESS
പുരപ്പുറ സോളാര്‍: ബാങ്കിംഗ് യൂണിറ്റുകള്‍ പണമാകാത്തത് എന്തുകൊണ്ട്; കെഎസ്ഇബി നിയമം ഇങ്ങനെ, അധിക യൂണിറ്റ് എവിടെ

KSEB Solar Banking Validity: വൈദ്യുതി ബില്ല് പൂജ്യമാക്കുന്നതിനൊപ്പം, അധിക വരുമാനം ലക്ഷ്യമിട്ട് കേന്ദ്രത്തിന്റെ മേല്‍ക്കൂര സോളാര്‍ പദ്ധതി ഏറ്റെടുത്ത മലയാളികള്‍ ഏറെയാണ്. എന്നാല്‍ അധിക വൈദ്യുതിക്ക് കെ.എസ്.ഇ.ബി എപ്പോള്‍ പണം നല്‍കും എന്ന് ചോദിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. അധിക വൈദ്യുതി കഴിഞ്ഞ കുറേ മാസങ്ങളായി നെറ്റ് മീറ്ററിംഗ് ബാങ്ക് അക്കൗണ്ടുകളില്‍ വെറും നമ്പറുകളായി അവശേഷിക്കുന്നു. സാമ്പത്തിക വര്‍ഷം കഴിഞ്ഞതോടെ ബാങ്കിംഗ് ബാലന്‍സ് ബില്ലില്‍ റീസെറ്റ് ആകുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിലവിലെ തടസ്സങ്ങള്‍ എന്തൊക്കെ, ബാങ്കിംഗ് യൂണിറ്റുകളുടെ കാലാവധി എങ്ങനെ കണക്കാക്കാം തുടങ്ങി നിങ്ങള്‍ ഉല്‍പ്പാദിപ്പിച്ച വൈദ്യുതിക്ക് എന്തു സംഭവിച്ചുവെന്ന് മനസിലാക്കാം.അധിക യൂണിറ്റുകള്‍ക്കുള്ള നിയമംKSERC ( കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ) നെറ്റ് മീറ്ററിംഗ് ചട്ടങ്ങള്‍ പ്രകാരമാണ് സോളാര്‍ ബാങ്കിംഗ് പ്രവര്‍ത്തിക്കുന്നത്. ഒരു സാമ്പത്തിക വര്‍ഷം (ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ) ഉപയോഗിക്കാതെ ബാക്കിയാവുന്ന യൂണിറ്റുകള്‍ക്ക്, കമ്മീഷന് നിശ്ചയിക്കുന്ന APPC (Average Pooled Power Purchase Cost) നിരക്കില്‍ KSEB ഉപഭോക്താവിന് പണം നല്‍കുകയാണ് വേണ്ടത്. ഏറ്റവും അവസാനമായി ഇങ്ങനെ നിശ്ചയിക്കപ്പെട്ട നിരക്ക് യൂണിറ്റിന് ഏകദേശം 3.15- 3.26 രൂപ റേഞ്ചിലായിരുന്നു.നിലവില്‍ പണം വൈകുന്നതിനുള്ള കാരണംകഴിഞ്ഞ കുറേ മാസങ്ങളായി ബാങ്കിംഗ് യൂണിറ്റുകള്‍ വലിയ വിവാദമായി മാറിയിരിക്കുന്നു. കെഎസ്ഇബി പുറത്തുനിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്നു. എന്നാല്‍ ഉപയോക്താക്കള്‍ ഉല്‍പ്പാദിപ്പിച്ച് നല്കുന്ന വൈദ്യുതിക്ക് വളരെ തുച്ഛമായ നിരക്ക് നല്കുന്നു. ഉപയോക്താവില്‍ നിന്ന് വാങ്ങുന്ന പണം പോലും തിരികെ നല്‍കുന്നില്ല. ഈ ആരോപണം ശക്തമായതോടെ APPC നിരക്ക് പ്രഖ്യാപനം തന്നെ അനശ്ചിതത്തിലായി. ഓരോ വര്‍ഷവും നല്‍കേണ്ട APPC നിരക്ക് റെഗുലേറ്ററി കമ്മീഷന് കൃത്യസമയത്ത് പ്രഖ്യാപിക്കാതെയായി.കെഎസ്ഇബിയുടെ ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് ഉപയോക്താക്കള്‍ കോടതിയിലേയ്ക്ക് നീങ്ങി. പുതിയ സോളാര്‍ റെഗുലേഷന്‍സുമായി ബന്ധപ്പെട്ട് സോളാര്‍ പ്രൊസ്യൂമര്‍മാരുടെ സംഘടനകളും, കമ്മീഷനും തമ്മില്‍ ഹൈക്കോടതിയിലുള്ള കേസും അനുബന്ധ സ്റ്റേ ഉത്തരവുകളുമാണ് നിലവില്‍ നിരക്ക് നിശ്ചയിക്കുന്നതില്‍ തടസമായി നില്‍ക്കുന്നത്.ബാങ്കിംഗ് യൂണിറ്റുകള്‍ക്ക് എന്ത് സംഭവിക്കുംനിങ്ങള് ഗ്രിഡിലേക്ക് നല്കുന്ന അധിക വൈദ്യുതി സോളാര്‍ ബാങ്കില്‍ ക്രെഡിറ്റായി തുടരും. രാത്രിയോ മറ്റ് സമയങ്ങളിലോ KSEB-യില്‍ നിന്ന് ഉപയോഗിക്കുന്ന വൈദ്യുതിയുമായി ഇത് 1:1 എന്ന അനുപാതത്തില്‍ സൗജന്യമായി കുറച്ചു നല്‍കും. സാമ്പത്തിക വര്‍ഷാവസാനം വരെ ഉപയോഗിക്കാതെ ശേഷിക്കുന്ന യൂണിറ്റുകള്‍ പണമായി മാറുന്നതാണ് പതിവ്.മുന്‍വര്‍ഷത്തെ ബാങ്കിംഗ് യൂണിറ്റുകള്‍ എങ്ങനെ അറിയാംനിലവിലെ ബാങ്കിംഗ് യൂണിറ്റുകള്‍ അറിയാന്‍ വൈദ്യുതി ബില്ല് പരിശോധിക്കാവുന്നതാണ്. നിങ്ങളുടെ കറന്റ് ബില്ലിലെ ‘Net Metering / Solar’ എന്ന ഭാഗത്ത് Export ചെയ്തതും, Import ചെയ്തതും, ബാക്കിയുള്ള ബാങ്ക് ചെയ്ത യൂണിറ്റുകളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.ഇനി മുന്‍ വര്‍ഷത്തെ് ബാങ്കിംഗ് യൂണിറ്റുകള്‍ അറിയാന്‍ KSEB യുടെ e-Kiran ആപ്പ് ആല്ലെങ്കില്‍ Self Service Portal ഉപയോഗിക്കാം. ഇവിടെ സോളാര്‍ ബില്ലിംഗ് ഹിസ്റ്ററി വ്യക്തമായി അറിയാന്‍ കഴിയും.വീട്ടിലെ നെറ്റ് മീറ്ററും ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. നെറ്റ് മീറ്ററിലെ Import, Export ബട്ടണുകള്‍ അമര്‍ത്തി നിലവിലെ യൂണിറ്റ് നില നേരിട്ടു പരിശോധിക്കാം.ബാങ്കിലുള്ള യൂണിറ്റുകളുടെ കാലാവധിസാധാരണ നിലയില്‍ 1 സാമ്പത്തിക വര്‍ഷമാണ് ബാങ്കിംഗ് യൂണിറ്റുകളുടെ സാധുത. എല്ലാം വര്‍ഷം മാര്‍ച്ച് 31 അര്‍ദ്ധരാത്രിയോടെ ആ സാമ്പത്തിക വര്‍ഷത്തെ ബാങ്കിലുള്ള യൂണിറ്റുകള്‍ അടുത്ത വര്‍ഷത്തെ കറന്റ് ബില്ലില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാതെയാകും. അതായത് യൂണിറ്റ് ബാലന്‍സ് പൂജ്യമായി റീസെറ്റ് ചെയ്യപ്പെടും. അന്നുവരെ ബാങ്കിംഗ് അക്കൗണ്ടിയുള്ള യൂണിറ്റിന് കെഎസ്ഇബി പണം നല്‍കും.റെഗുലേഷന് പ്രകാരം സാമ്പത്തിക വര്‍ഷം അവസാനിച്ച ശേഷം (മാര്‍ച്ച് 31 കഴിഞ്ഞു), ജൂലൈ 31-നകം കമ്മീഷന് നിര്‍ദ്ദിഷ്ട വര്‍ഷത്തെ APPC നിരക്ക് പ്രഖ്യാപിക്കണം. ഇതുവഴി നിങ്ങള്‍ക്ക് ലഭിക്കേണ്ട തുക തുടര്‍ന്ന് വരുന്ന ബില്ലുകളില്‍ അഡ്ജസ്റ്റ് ചെയ്യുകയോ, ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുകയോ ചെയ്യണം. ഇതാണ് നിലവില്‍ നിയമകുരുക്കില്‍ വൈകുന്നത്.
Read News


