NEWS
‘ജയിൽ’ മോചനം: ജയിൽ എന്ന പേര് മാറ്റാൻ ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം ∙ പ്രതിഛായ മെച്ചപ്പെടുത്താൻ ജയിൽ സ്ഥാപനങ്ങളുടെ പേര് മാറ്റാനൊരുങ്ങി ആഭ്യന്തരവകുപ്പ്. ‘ജയിൽ’ എന്ന പേര് പൂർണമായി മാറ്റും. സെൻട്രൽ ജയിലിന്റെ പേര് ‘ കറക്ഷനൽ ആൻഡ് മാനേജ്മെന്റ് സെന്റർ’ എന്നു മാറ്റും. ജില്ലാ ജയിൽ മുതൽ സബ് ജയിൽ വരെയുള്ളവ ‘ട്രാൻസിറ്റ് ജസ്റ്റിസ് ഹോമുകൾ’ ആകും. പ്രിസൺസ് ഹെഡ്ക്വാർട്ടേഴ്സിനെ ‘ഡിപ്പാർട്മെന്റ് ഓഫ് കറക്ഷനൽ സർവീസസ് ഹെഡ്ക്വാർട്ടേഴ്സ്’ എന്നാക്കി മാറ്റും. ഇത്തരത്തിൽ മുഴുവൻ ജയിൽ സ്ഥാപനങ്ങളുടെയും പേരുമാറ്റുന്നതിനുള്ള ശുപാർശ ജയിൽ ഡി ജിപി എസ്.ശ്രീജിത്ത് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്കു കൈമാറി.വർധിപ്പിച്ച വേതനം നൽകിയത് പുതിയ സർക്കാർ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു കഴിഞ്ഞ സർക്കാർ വർധിപ്പിച്ച, തടവുകാരുടെ വേതനം നൽകിയതു പുതിയ സർക്കാർ. തടവുകാരെ 3 വിഭാഗമായി തിരിച്ച് യഥാക്രമം 620, 560, 530 രൂപ വീതമാണു ജനുവരിയിൽ ദിവസവേതനം ഉയർത്തിയത്. പരമാവധി 350 രൂപ നൽകണമെന്ന ജയിൽവകുപ്പിന്റെ ശുപാർശ മറികടന്നാണ് 620 രൂപ വരെയാക്കിയത്. പക്ഷേ പണം അനുവദിച്ചില്ല. പുതിയ സർക്കാർ വന്നശേഷം ജൂലൈയിലാണു തടവുകാർക്കു വേതനം നൽകാനുള്ള ഫണ്ട് അനുവദിച്ചത്. തടവുകാരെ 8 മണിക്കൂർ നിർബന്ധമായി ജോലി ചെയ്യിപ്പിക്കണമെന്നു ജയിൽ ഡയറക്ടർ ഉദ്യോഗസ്ഥർക്കു രേഖാമൂലം നിർദേശം നൽകി.
Fashion ⏭️


