AUTO
ഹൈബ്രിഡ്, ഡീസൽ ഓപ്ഷനുകളുമായി ഇന്ത്യൻ വിപണി പിടിക്കാൻ പുതിയ കിയ സോറെന്റോ

27.99 ലക്ഷം രൂപ പ്രാരംഭ വിലയ്ക്ക് സോറെന്റോ പുറത്തിറക്കി കിയ ഇന്ത്യ. നിലവിൽ വിപണിയിലുള്ള കാരെൻസ് ക്ലാവിസിനെക്കാൾ വലിയ ഏഴ് സീറ്റർ എസ്‌യുവിയെ ഇന്ത്യൻ മോഡൽ നിരയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ദക്ഷിണകൊറിയൻ ഭീമൻ.അകത്തേക്ക് കടന്നാൽ, ഒരു കിയ കസ്റ്റമർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഫീച്ചർ ലിസ്റ്റ് സോറെന്റോയ്ക്ക് ലഭിക്കുന്നു എന്ന് നിസംശയം പറയാം. രണ്ട് ഇന്റീരിയർ തീം ഓപ്ഷനുകളും ലംബർ സപ്പോർട്ടുള്ള 10 -വേ പവർഡ് ഡ്രൈവർ സീറ്റും ഇതോടൊപ്പം വരുന്നത്. കൂടാതെ 12 -സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റവും പനോരമിക് സൺറൂഫും പാക്കേജിന്റെ ഭാഗമാണ്. കർവ്വഡ് ഡ്യുവൽ-സ്‌ക്രീൻ സജ്ജീകരണത്തിൽ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനും ഹെഡ്-അപ്പ് ഡിസ്‌പ്ലേയുടെ സപ്പോർട്ടുള്ള 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വരുന്നു. രണ്ടാം നിരയിൽ സ്ലൈഡ്, റീക്ലൈൻ ഫംഗ്ൽനുകളുള്ള വെന്റിലേറ്റഡ് ക്യാപ്റ്റൻ സീറ്റുകൾ ലഭ്യമാണ്, എന്നാൽ മൂന്നാം നിര സീറ്റുകൾ റിമോട്ടായി മടക്കാവുന്നതുമാണ്. ആന്റി-പിഞ്ച് പ്രൊട്ടക്ഷൻ, അഡ്ജസ്റ്റബിൾ ഓപ്പണിംഗ് ഹൈറ്റ് എന്നിവ ഉൾപ്പെടുന്ന പവർഡ് ടെയിൽഗേറ്റും സോറെന്റോ നൽകുന്നുണ്ട്. സുരക്ഷയുടെ കാര്യത്തിൽ, സോറെന്റോയിൽ 10 എയർബാഗുകൾ, ലെവൽ 2 ADAS, ഹിൽ ഡിസന്റ് കൺട്രോൾ, 360 -ഡിഗ്രി ക്യാമറ, ഡിജിറ്റൽ ഇന്നർ റിയർവ്യൂ മിറർ എന്നിവ കിയ വാഗ്ദാനം ചെയ്യുന്നുണ്ട്.ഏഴ് സീറ്റർ എസ്‌യുവി സെഗ്മെന്റിൽ കിയ സോറെന്റോ എംജി ഹെക്ടർ ടോമാഹോക്ക്, ടൊയോട്ട ഇന്നോവ ഹൈക്രോസ്, മഹീന്ദ്ര XUV 7XO എന്നിവയുമായി മത്സരിക്കും.
Sports ⏭️


