NEWS

നീലക്കുറിഞ്ഞി പറിച്ചെടുത്തു, ഫോട്ടോ സമൂഹമാധ്യമത്തിൽ; യുവാവിനെതിരെ നടപടി


തൊടുപുഴ∙ നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് ഫോട്ടോയെടുത്ത യുവാവിനെതിരെ നിയമ നടപടിക്കൊരുങ്ങി വനംവകുപ്പ്. ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത്.കുട്ടിയാർ സ്വദേശിയായ യുവാവാണ് ഇതിന് പിന്നിലെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. നിയമപരമായി സംരക്ഷണമുള്ള സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കൾ പറിക്കുന്നതോ ചെടിക്ക് കേടുപാടുകൾ വരുത്തുന്നതോ നിയമലംഘനമാണ്. മൂന്നാർ റേഞ്ച് ഓഫിസർ എസ്. ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.


Fashion ⏭️

Back to top button