CINEMA

രാമായണയിൽ സന്യ മൽഹോത്ര

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘രാമായണ’ പാർട്ട് 1ൽ സന്യ മൽഹോത്ര എത്തുന്നത് വെറും അഞ്ചു മിനിറ്റ് മാത്രം. ശിലാശാപത്തിൽ നിന്ന് ശ്രീരാമനിലൂടെ മോചനം നേടുന്ന അഹല്യയുടെ വേഷം ആണ് സന്യമൽഹോത്ര അവതരിപ്പിക്കുന്നത്. ചിത്രത്തിൽ സന്യമൽഹോത്ര അഭിനയിക്കുന്ന വിവരം അണിയറ പ്രവർത്തകർ രഹസ്യമാക്കിയിരിക്കുകയാണ്. ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ്പല്ലവിയും രാവണനായി കന്നടതാരം യഷും വേഷമിടുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രമായാണ് രാമായണ ഒരുങ്ങുന്നത്. ആദ്യഭാഗം ദീപാവലിയോടനുബന്ധിച്ച് നവംബർ 8ന് പ്രദർശനത്തിന് എത്തും. ഇന്ത്യയിലെ റിലീസിന് രണ്ടു ദിവസം മുൻപ് വിദേശ രാജ്യങ്ങളിൽ പ്രദർശനത്തിന് എത്തും. വിദേശ രാജ്യങ്ങളിൽ നവംബർ 6ന് ആണ് റിലീസ്. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കാർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്ട്സ് സ്റ്റുഡിയോയായ ഡി.എൻ.ഇ.ജിയും യഷിന്റെ മോൺസ്കർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് നിർമ്മാണം. ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്ന എന്ന പ്രത്യേകതയുണ്ട്.


Business ⏭️

Back to top button