NEWS
യുകെയിൽ എൽ നിനോ ശക്തിപ്രാപിക്കുന്നു; വീടുകളിൽ ഭക്ഷണസാധനങ്ങൾ കരുതിവെക്കാൻ നിർദേശം

ലണ്ടൻ∙ അതിശക്തമായ കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ പസഫിക് സമുദ്രത്തിൽ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ, രാജ്യത്ത് ഉണ്ടാകാനിടയുള്ള അതിശക്തമായ കാലാവസ്ഥാ സംഭവങ്ങളെ നേരിടാൻ വീടുകളിൽ ഭക്ഷണസാധനങ്ങൾ കരുതിവയ്ക്കണമെന്ന് പരിസ്ഥിതി സെക്രട്ടറി ഡെയിം ആൻജല ഈഗിൾ. ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസമാണ് വികസിച്ചു വരുന്നതെന്നും ഇത് ബ്രിട്ടനിൽ വരണ്ട വേനലിനും കൂടുതൽ മഴയുള്ള ശീതകാലത്തിനും അതിശക്തമായ കൊടുങ്കാറ്റുകൾക്കും കാരണമാകുമെന്നും അവർ പറഞ്ഞു.അടിയന്തര സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തകർ എത്തുന്നതുവരെ കുറച്ചുകാലം ഉപയോഗിക്കാനാകുന്ന തരത്തിൽ വീട്ടിൽ ഭക്ഷണസാധനങ്ങളുടെ ശേഖരം ഉണ്ടായിരിക്കുന്നത് സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സൈബർ ആക്രമണങ്ങൾ, തീവ്രമായ കാലാവസ്ഥ, സസ്യ-മനുഷ്യ രോഗവ്യാപനം തുടങ്ങിയ വിവിധ ഭീഷണികൾക്ക് മുന്നിൽ ബ്രിട്ടന്റെ ഭക്ഷ്യവിതരണ ശൃംഖല ദുർബലമാണെന്ന് നാഷനൽ ഓഡിറ്റ് ഓഫിസ് (എൻഎഒ) മുന്നറിയിപ്പ് നൽകി.
Fashion ⏭️


