സംവിധായകൻ പ്രിൻസ് ജോയി വിവാഹിതനായി; വധു പൂജ, വേദിനിറഞ്ഞ് സിനിമാ താരങ്ങൾ

പ്രിൻസ് ജോയിയുടെ വിവാഹത്തിൽ നിന്ന്
കൊച്ചി: സംവിധായകൻ പ്രിൻസ് ജോയി വിവാഹിതനായി. പൂജ അനിത രവീന്ദ്രൻ ആണ് വധു. കൊച്ചിയിൽ നടന്ന ചടങ്ങിൽ സിനിമാതാരങ്ങളടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. ഇന്ദ്രൻസ്, സണ്ണി വെയ്ൻ, മിഥുൻ മാനുവൽ തോമസ്, മണികണ്ഠൻ, സരിത ജയസൂര്യ എന്നിവർ ചടങ്ങിന് സാക്ഷിയായി.
കണ്ണൂർ ഇരിട്ടി സ്വദേശിയാണ് പ്രിൻസ്. ഹ്രസ്വചിത്രങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. ‘കരിങ്കുന്നം സിക്സസ്’ എന്ന സിനിമയിൽ ദീപു കരുണാകരന്റെയും ‘അലമാര’ എന്ന ചിത്രത്തിൽ മിഥുൻ മാനുവൽ തോമസിന്റെയും അസിസ്റ്റന്റായി പ്രവർത്തിച്ചു.
2021ൽ സണ്ണി വെയ്നിനെ നായകനാക്കി സംവിധാനം ചെയ്ത ‘അനുഗ്രഹീതൻ ആന്റണി’ ആണ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ ആണ് പ്രിൻസിന്റെ സംവിധാനത്തിലിറങ്ങുന്ന ഏറ്റവും പുതിയ സിനിമ. മിഥുൻ മാനുവൽ ആണ് ഈ സിനിമ നിർമിക്കുന്നത്.
English Summary
Director Prince Joy married Pooja Anitha Raveendran in a ceremony held in Kochi. The wedding was attended by several prominent personalities from the film industry, including actors Indrans, Sunny Wayne, Midhun Manuel Thomas, Manikandan, and Saritha Jayasurya. Prince Joy is known for directing “Anugraheethan Antony” and is currently working on his upcoming film, “Titans.”
Business ⏭️


