NEWS

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫിൽ വിമാന സർവീസുകൾ താളംതെറ്റി; ‌‌ആക്രമണം പ്രതിരോധിച്ച് കുവൈത്ത്


ദുബായ്• രണ്ടു ദിവസത്തെ അതിരൂക്ഷ പോരാട്ടത്തിനൊടുവിൽ പശ്ചിമേഷ്യൻ യുദ്ധത്തിനു നേരിയ ശമനം. അതിരാവിലെ കുവൈത്തിലെ യുഎസ് സേനാതാവളത്തിനുനേരെ മിസൈൽ, ഡ്രോൺ ആക്രമണം ഉണ്ടായതൊഴിച്ചാൽ കാര്യമായ ആക്രമണങ്ങളുണ്ടായില്ല. മിസൈലുകൾ ആകാശത്തുതന്നെ പ്രതിരോധിച്ചതായി സേന അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ ചർച്ച നടത്തി. സംഘർഷം രൂക്ഷമായതോടെ കഴിഞ്ഞദിവസം 6 കപ്പലുകൾ മാത്രമാണു ഹോർമുസ് കടന്നത്.ദുബായിൽനിന്നു പുറപ്പെടേണ്ട സ്പൈസ് ജെറ്റ് സർവീസും ഷെഡ്യൂൾ സമയത്തിൽനിന്നു വൈകി. ബഹ്‌റൈനിലും വിമാനസർവീസുകൾ താളംതെറ്റി. കണ്ണൂരിൽ നിന്നും കോഴിക്കോട്ടു നിന്നുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വൈകിയാണ് സർവീസ് നടത്തിയത്. കുവൈത്ത് എയർവേയ്‌സിന്റെ കൊച്ചിയിൽ നിന്നുള്ള വിമാനം വൈകിയാണ് കുവൈത്തിൽ എത്തിയത്.


Fashion ⏭️

Back to top button