LIFESTYLE

ഒരു കഷ്‌‌ണം തേങ്ങകൊണ്ട് മുടി കറുപ്പിക്കാം; മാസങ്ങളോളം ഡൈ ചെയ്യേണ്ട, പരീക്ഷിച്ച് നോക്കൂ


പ്രതീകാത്മക ചിത്രം

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്‌നമാണ് നരച്ച മുടി. പ്രായം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായി ഉണ്ടാകുന്നതാണ് നര എങ്കിലും പലരും ഇതിനെ ഒരു സൗന്ദര്യപ്രശ്‌നമായിട്ടാണ് പലരും കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ കടകളിൽ ലഭിക്കുന്ന കെമിക്കലുകൾ ധാരാളം അടങ്ങിയ ഹെയർ ഡൈയാണ് ഭൂരിഭാഗംപേരും ഉപയോഗിക്കുന്നത്.

എന്നാൽ, ഇത് പിന്നീട് വലിയ രീതിയിലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരം പതിവ് പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനും മുടി കൊഴിച്ചിൽ വരാതിരിക്കാനും വീട്ടിൽ തന്നെ പ്രകൃതിദത്തമായി മുടി കറുപ്പിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

തേങ്ങ – കാൽ മുറി (ചെറിയ കഷ്‌ണങ്ങളാക്കിയത്)

കറിവേപ്പില – ഒരു കപ്പ്

കാപ്പിപ്പൊടി – 1 ടേബിൾസ്‌പൂൺ

വെളിച്ചെണ്ണ/ വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഇരുമ്പ് ചീനച്ചട്ടിയിൽ തേങ്ങയിട്ട് കറുപ്പ് നിറമാകുന്നതുവരെ ചൂടാക്കുക. ശേഷം ഇതിലേക്ക് കറിവേപ്പിലയിട്ട് നന്നായി ചൂടാക്കണം. തണുക്കുമ്പോൾ ഈ കൂട്ട് മിക്‌സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കണം. വൃത്തിയുള്ള പാത്രത്തിലേക്ക് മാറ്റി കാപ്പിപ്പൊടി ചേർത്ത് യോജിപ്പിക്കുക. ഇതിനെ ഡൈ രൂപത്തിലാക്കാനായി വെള്ളം അല്ലെങ്കിൽ ആവശ്യത്തിന് വെളിച്ചെണ്ണ ചേർക്കുക.

ഉപയോഗിക്കേണ്ട വിധം

നേരത്തേ തയ്യാറാക്കിയ ഡൈ മുടിയിലും ശിരോചർമത്തിലും നന്നായി തേച്ച് പിടിപ്പിക്കുക. 30 മിനിട്ട് വച്ചശേഷം താളി അല്ലെങ്കിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

English Summary

Grey hair is a common concern for both men and women. This home remedy uses roasted coconut, curry leaves and coffee powder to create a natural hair application. The mixture is applied to the hair and scalp for 30 minutes before washing. However, natural remedies may not permanently reverse greying or prevent hair loss.
RELATED TOPICS: NATURAL HAIR DYE, GREY HAIR REMEDY, HOMEMADE HAIR DYE, CURRY LEAVES FOR GREY HAIR, COCONUT COFFEE HAIR MASK


News ⏭️

Back to top button