SPORTS
പ്രഥമ വനിതാ ചാംപ്യൻസ് ട്രോഫിക്ക് ഇന്ത്യ ആതിഥേയരാകും, പാക്കിസ്ഥാൻ കളിക്കില്ല, കാരണം ഇതാണ്…

മുംബൈ∙ അടുത്ത വർഷം നടക്കാനിരിക്കുന്ന വനിതാ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ത്യ ആതിഥേയരാകും. ആറു ടീമുകൾ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ശ്രീലങ്കയിലായിരുന്നു കളിക്കേണ്ടത്. എന്നാൽ മത്സരങ്ങൾ ഇന്ത്യയിലേക്കു മാറ്റാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തീരുമാനിക്കുകയായിരുന്നു. ശ്രീലങ്ക ക്രിക്കറ്റ് സംഘടനയെ സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയാണ് ഇപ്പോഴും നയിക്കുന്നത്. ഐസിസി നിയമപ്രകാരം ക്രിക്കറ്റ് അസോസിയേഷനുകളിൽ സർക്കാരോ, രാഷ്ട്രീയക്കാരോ ഇടപെടുന്നതിനു വിലക്കുണ്ട്. ഇതാണ് പ്രഥമ ചാംപ്യൻസ് ട്രോഫിയുടെ വേദി മാറ്റത്തിനു കാരണമെന്നു വിവരമുണ്ട്.ഇന്ത്യയ്ക്കു പുറമേ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളാണ് ചാംപ്യൻസ് ട്രോഫിയിൽ മത്സരിക്കുന്നത്. വനിതാ റാങ്കിങ്ങിൽ മുന്നിലുള്ള ആറു ടീമുകൾക്കാണ് ടൂർണമെന്റിലേക്കു യോഗ്യത ലഭിച്ചത്. റാങ്കിങ്ങിൽ എട്ടാമതുള്ള പാക്കിസ്ഥാന് യോഗ്യതയില്ല. വനിതാ ക്രിക്കറ്റിലെ പുതിയ അധ്യായമാണ് ഇതെന്ന് ഐസിസി ചെയർമാൻ ജയ് ഷാ പ്രതികരിച്ചു.
Auto ⏭️


