NEWS
ഇനി ബേക്കറികളിൽ കിട്ടും 15% വീര്യമുള്ള ഹോർട്ടി വൈൻ; വിൽപന തുടങ്ങി: സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യം

തിരുവനന്തപുരം∙ സംസ്ഥാനത്തിന്റെ അബ്കാരി ചരിത്രത്തിലാദ്യമായി ബേക്കറികളിലൂടെ 15% വീര്യമുള്ള ഹോർട്ടി വൈൻ വിൽപന ആരംഭിച്ചു. പഴങ്ങളിൽ നിന്നു നിർമിക്കുന്ന ഈ വൈനിന്റെ വിൽപന ചാലക്കുടിയിലെ ബേക്കറിയിലാണു തുടങ്ങിയത്. എൽഡിഎഫ് സർക്കാരിന്റെ കാലത്തെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു ഹോർട്ടി വൈൻ വിൽപന.വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിനുള്ള നികുതിഘടനയെച്ചൊല്ലി വിവാദം ഉയർന്നതോടെ ഈ തീരുമാനം യുഡിഎഫ് സർക്കാർ മാറ്റി വച്ചിരിക്കുന്നതിനിടയിലാണ്, ബേക്കറികളിലൂടെയടക്കം വീര്യം കൂടിയ വൈൻ വിൽക്കാനുള്ള ഉത്തരവ്. 5% വീര്യമുള്ള മദ്യം ബവ്കോ വഴി വിൽക്കാനുള്ള ആലോചനയ്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
Fashion ⏭️




