NEWS

സ്വർണക്കടത്ത്: ഭാര്യ നെടുമ്പാശേരിയിൽ, ഭർത്താവ് കുഞ്ഞുങ്ങളുമായി കരിപ്പൂരിൽ, ഒളിപ്പിച്ചത് നാപ്കിനിലും ഡയപ്പറിലും


കോഴിക്കോട്∙ കരിപ്പൂരിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിലും പിതാവിന്റെ ശരീരത്തിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വില വരുന്ന സ്വർണം പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞുങ്ങളുടെ മാതാവ് കഴിഞ്ഞ ശനിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണക്കടത്തിനു പിടിയിലായിരുന്നു. മലപ്പുറം പൊന്നാനി സ്വദേശിയുടെ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽനിന്നാണ് കരിപ്പൂരിൽ വച്ച് സ്വർണമിശ്രിതം പിടിച്ചത്. രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട്ടുനിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) സംഘമാണു സ്വർണക്കടത്ത് കണ്ടെത്തിയത്.പൊന്നാനി സ്വദേശിയും മൂന്നു മക്കളുമാണ് റാസൽഖൈമയിൽനിന്നു ചൊവ്വാഴ്ച രാത്രി കരിപ്പൂരിൽ വിമാനമിറങ്ങിയത്. അരക്കോടിയോളം രൂപ വില വരുന്ന അരക്കിലോയോളം സ്വർണമാണ് കുട്ടിയുടെ ഡയപ്പറിൽ കണ്ടെത്തിയത്. തുടർപരിശോധനയിൽ പിതാവിന്റെ ശരീരത്തിൽ ഒളിപ്പിച്ച ബാക്കി സ്വർണമിശ്രിതം ലഭിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, 1.78 കിലോ സ്വർണമാണ് കഴിഞ്ഞ ശനിയാഴ്ച ഇയാളുടെ ഭാര്യ കടത്താൻ ശ്രമിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ ഇവർ നാപ്‌കിനിലാണു സ്വർണമിശ്രിതം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. 


Fashion ⏭️

Back to top button