NEWS

‘എന്റെ കൺമുന്നിൽവച്ചാണ് അമ്മ മരിച്ചത്’; മഴ പെയ്തതോടെ ആളുകൾ ഇടിച്ചുകയറി: ഒന്നിനുമേൽഒന്നായി വീണു


കൊൽക്കത്ത∙ ഇടുങ്ങിയ പ്രവേശന കവാടവും പുറത്തേക്കുള്ള വഴിയും, കനത്ത മഴ, വാരാന്ത്യമായതിനാൽ പതിവിൽ കവിഞ്ഞ ജനക്കൂട്ടം…കൊൽക്കത്തയിലെ ആൾക്കൂട്ട ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ച ഘടകങ്ങൾ ഇതൊക്കെയാണ്. 19 പേരാണ് ഇതുവരെ ശാരദാപാർക്കിലെ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. ‘എന്റെ കൺമുന്നിൽവച്ചാണ് എന്റെ അമ്മ മരിച്ചത്. ഞാനും മരിച്ചെങ്കിൽ…’–അപകടത്തിൽ പരുക്കേറ്റ 25കാരനായ സോനു പാൽ മാധ്യമങ്ങളോടു പറഞ്ഞു. കുമോർതുലി സ്വദേശിയായ സോനു അമ്മയ്ക്കൊപ്പമാണ് പൂജ പന്തലിലെത്തിയത്.‘ഞങ്ങൾ പന്തലിലെത്തി അൽപം കഴിഞ്ഞപ്പോൾ പെട്ടെന്ന് മഴ പെയ്തു. പന്തലിലുള്ളവർ അവിടെത്തന്നെ നിന്നു. ഈ സമയം പുറത്തുനിന്ന് വന്നവരും പന്തലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതോടെ വൻ ജനക്കൂട്ടമായി. ശ്വാസംമുട്ടി. എല്ലാവരും പരസ്പരം തള്ളിമാറ്റാൻ തുടങ്ങി. ഓരോരുത്തരും ആരുടെയെങ്കിലും പുറത്തേക്കു വീഴാൻ തുടങ്ങി. ഞാനും വീഴാൻ തുടങ്ങിയതാണ്. പക്ഷേ എങ്ങനെയോ പിടിച്ചുനിന്നു. പക്ഷേ അമ്മയ്ക്ക് കഴിഞ്ഞില്ല.’–സോനു പിടിഐയോടു പറഞ്ഞു.


Fashion ⏭️

Back to top button