NEWS

ഇത്തരം കളി വേണ്ട, പാക്കിസ്ഥാനെ‍ ലോകഭൂപടത്തിൽനിന്ന് മോദി നീക്കും: വിമർശിച്ച് ഷിൻഡെ


ന്യൂഡൽഹി∙ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വെട്ടിമാറ്റിയ’ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഓഫിസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ഇന്ത്യയുമായി ഇത്തരം കളികൾ കളിക്കാൻ പാക്കിസ്ഥാൻ മുതിരരുതെന്ന് അദ്ദേഹം പറഞ്ഞു.പാക്കിസ്ഥാൻ ചെയ്തത് അത്യന്തം നിർഭാഗ്യകരമായ കാര്യമാണെന്ന് ഷിൻഡെ പറഞ്ഞു. ഫോട്ടോയിൽനിന്ന് മോദിയെ എഡിറ്റ് ചെയ്തു മാറ്റുന്നത് ഇന്ത്യയിലോ രാജ്യാന്തര തലത്തിലോ അദ്ദേഹത്തിനുള്ള സ്ഥാനത്തെ ബാധിക്കില്ല. പാക്കിസ്ഥാൻ നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. പക്ഷേ, മോദി വിചാരിച്ചാൽ ലോക ഭൂപടത്തിൽനിന്നു തന്നെ പാക്കിസ്ഥാനെ നീക്കം ചെയ്യാൻ കഴിയുമെന്നും ഷിൻഡെ പറഞ്ഞു.


Fashion ⏭️

Back to top button