NEWS

വാഹനം മുന്നോട്ടെടുത്തത് സൗഹൃദചിരിയിലും മനസ്സ് മാറാതെ; അനിലയെ കുടുക്കിയത് നിരീക്ഷണം, പരസ്പരവിരുദ്ധമായി സംസാരിച്ച് പ്രതി


കലിഫോർണിയ∙ അവസാന നിമിഷത്തിന് തൊട്ടുമുൻപ് പോലും സന്തോഷത്തിലായിരുന്നു അഞ്ജനയെന്ന് റിപ്പോർട്ട്. സൗഹൃദചിരിയിലും മനസ്സ് മാറാതെയാണ് അനില കൃത്യം നടത്തിയതെന്നാണ് ദൃക്സാക്ഷി പൊലീസിന് നൽകി മൊഴി. അപ്പാർട്മെന്റിന് മുന്നിൽ വച്ച് സൗഹൃദത്തോടെ സംസാരിച്ച ശേഷം നടന്നുവന്ന അഞ്ജന ഹരിയുടെ നേർക്കാണ് പ്രതി അനില ബേബി കാർ പെട്ടെന്ന് വേഗത്തിൽ ഇടിച്ചുകയറ്റിയത്. വാഹനം അഞ്ജനയെ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തുണ്ടായിരുന്ന മറ്റ് മൂന്ന് കാറുകളിലും ഇടിച്ചതായിട്ടാണ് സംഭവസമയത്ത് കാറിന് പിന്നിലുണ്ടായിരുന്ന ദൃക്സാക്ഷി മൊഴി നൽകിയിരിക്കുന്നത്.കഴിഞ്ഞ മാസം 28ന് ഉച്ചയ്ക്ക് 12.01ഓടെയാണ് മിൽപിറ്റാസിലെ ഡിക്സൺ ലാൻഡിങ് റോഡിലുള്ള മിൽ ക്രീക്ക് അപ്പാർട്മെന്റിന് സമീപം വാഹനം ഒരാളെ ഇടിച്ചതായി അധികൃതർക്ക് വിവരം ലഭിച്ചത്. തുടർന്ന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് രക്തം വാർന്നുകിടന്ന അഞ്ജനയെ പാരാമെഡിക് സംഘം രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും, ഉച്ചയ്ക്ക് 12.12ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രതിയും അഞ്ജനയും തമ്മിൽ മുൻപരിചയമുണ്ടായിരുന്നുവെന്നും ഇരുവരും ഒരേ അപ്പാർട്മെന്റ് കോംപ്ലക്സിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.∙ ആദ്യം ലഭിച്ചത് ആ വിവരം അപ്പാർട്മെന്റിലെ ബിൽഡിങ് എഫിന് സമീപം നീല നിറത്തിലുള്ള എസ്‌യുവി കാൽനടയാത്രക്കാരിയായ യുവതിയുടെ മേൽ ഇടിച്ചുകയറി എന്നാണ് ആദ്യം പൊലീസിന് ലഭിച്ച സന്ദേശം. ഇതിന് പിന്നാലെ ഓഫിസർ മുനോസ്, സർജന്റ് താൻ, ഓഫിസർ ഒറൻസിയ എന്നിവർ സ്ഥലത്തെത്തി. തലയിൽ ഗുരുതരമായി പരുക്കേറ്റ് രക്തം വാർന്ന് പാർക്കിങ് ലോട്ടിൽ കിടക്കുന്ന അഞ്ജനയാണ് അധികൃതർ കണ്ടെത്തിയത്. ജീവൻ രക്ഷിക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ അഞ്ജന സംഭവസ്ഥലത്ത് വച്ച് തന്നെ മരണത്തിന് കീഴടങ്ങി.


Fashion ⏭️

Back to top button