NEWS
േനപ്പാളിൽനിന്ന് മീനുകൾ ഒഴുകിയെത്തുന്നു, കഴിക്കരുത്: മുന്നറിയിപ്പുമായി സർക്കാർ

പട്ന∙ നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്നു ബിഹാറിലേക്ക് ഒഴുകിയെത്തിയ മീനുകൾ കഴിക്കുന്നത് അപകടമാണെന്ന് സംസ്ഥാന സർക്കാരിന്റെ മുന്നറിയിപ്പ്. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ മീൻ പിടിക്കാനോ വിൽക്കാനോ കഴിക്കാനോ പാടില്ലെന്ന് ജനങ്ങളോട് സർക്കാർ നിർദേശിച്ചു.നേപ്പാളിലെ പ്രളയത്തെ തുടർന്ന് തൃശൂലി നദിയിലെ വെള്ളം സംസ്ഥാനത്തിന്റെ വടക്കൻ മേഖലയിലെ ഗന്ധക്, കോസി നദികൾ വഴി ബിഹാറിലേക്ക് ഒഴുകിയെത്തുകയാണ്. നദികളിൽ ജലനിരപ്പ് ഉയർന്നതോടെ, പരിചയമില്ലാത്ത തരം മീനുകൾ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ കാണപ്പെടുന്നുണ്ട്. ഇവ കഴിച്ച ചിലർക്ക് അസുഖം ബാധിച്ചതായും റിപ്പോർട്ടുണ്ട്.
Fashion ⏭️


