NEWS

സാമ്പത്തിക തട്ടിപ്പ് കേസ്: പാലാ എംഎൽഎ മാണി സി. കാപ്പന് ഒരു വർഷം തടവും 5.30 കോടി രൂപ പിഴയും


കൊച്ചി ∙ കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് 3.25 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ പാലാ എംഎൽഎ മാണി സി.കാപ്പന് ഒരു വർഷം തടവും 5.30 കോടി രൂപ പിഴയും വിധിച്ച് മുംബൈ ബോറിവലി അഡീഷനൽ മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതി. 4 ചെക്കു കേസുകളിൽ ഓരോ വർഷം വീതം തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. നഷ്ടപരിഹാര തുക ഈടാക്കുന്ന മുറയ്ക്ക് അപ്പീൽ കാലയളവിന് ശേഷം പരാതിക്കാരനായ ദിനേശ് മേനോന് കൈമാറാനും കോടതി ഉത്തരവിട്ടു. അതേ സമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്നും താൻ തെറ്റു ചെയ്തിട്ടില്ലെന്നും മാണി സി.കാപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു.2010ൽ കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി വാഗ്ദാനം ചെയ്ത് രണ്ട് കോടി രൂപ വാങ്ങിയ ശേഷം 25 ലക്ഷം രൂപ മാത്രം മടക്കി നൽകി വഞ്ചിച്ചെന്നായിരുന്നു ദിനേശ് മേനോന്റെ പരാതി. തുടർന്ന് നഷ്ടപരിഹാരം സഹിതം 3.25 കോടി രൂപ നൽകാമെന്ന് 2013ൽ കരാറുണ്ടായെങ്കിലും ഈടായി നൽകിയ ചെക്കുകൾ മടങ്ങിയെന്നും പരാതിക്കാരൻ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേട്ട് ഫസ്റ്റ് ക്ലാസ് കോടതി മുതൽ സുപ്രീം കോടതി വരെ എത്തിയ മറ്റൊരു വഞ്ചനാ കേസ് കൂടി നിലനിൽക്കുന്നുണ്ട്. നിലവിൽ ഇത് ജനപ്രതിനിധികളുടെ കേസുകൾ വാദിക്കുന്ന കോടതി മുൻപാകെ വിചാരണയ്ക്ക് എത്തിയിരുന്നു.മൂന്നാമത്തെ കേസിൽ ഒരു വർഷത്തെ സാധാരണ തടവും 1.70 കോടി രൂപ നഷ്ടപരിഹാരം വിധിച്ചിട്ടുണ്ട്. ഉത്തരവ് തീയതി മുതൽ പ്രതിവർഷം 9 ശതമാനം പലിശസഹിതം ഒരു മാസത്തിനകം അടയ്ക്കേണ്ട ഈ തുക നൽകിയില്ലെങ്കിൽ ആറ് മാസം കൂടി അധിക സാധാരണ തടവ് അനുഭവിക്കണം. നാലാമത്തെ കേസിൽ ഒരു വർഷത്തെ സാധാരണ തടവും 1.70 കോടി രൂപയാണ് നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. 9 ശതമാനം പലിശസഹിതം ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.


Fashion ⏭️

Back to top button