NEWS

ഒടുവിൽ ‘ശാപമോക്ഷം’! തണ്ണീർമുക്കം ബണ്ട് റോഡിലെ അറ്റകുറ്റപ്പണി 3 മുതൽ


കോട്ടയം∙ തണ്ണീർമുക്കം ബണ്ട് റോഡിലെ അറ്റകുറ്റപ്പണികൾ 3 മുതൽ ആരംഭിക്കും. 5നുള്ളിൽ റോഡ് ഗതാഗത യോഗ്യമാക്കും. മന്ത്രി മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണു തീരുമാനം. ജലവിഭവ വകുപ്പിന്റെ കീഴിലെ ഇൻലാൻഡ് നാവിഗേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ 1.4 കോടി രൂപ ചെലവിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ബിഎം ലെയർ പൂർത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കാനാണു തീരുമാനം. ഇതിനു ശേഷം പിന്നീട് പൂർണമായി ബിഎംബിസി ടാറിങ് പൂർ‌ത്തിയാക്കും. വലിയ കുഴികൾ അടച്ച് റോഡിലെ ഗതാഗത ക്കുരുക്ക് പരിഹരിക്കാനാണ് ആദ്യ ഘട്ടത്തിൽ നടപടി. 


Fashion ⏭️

Back to top button