ക്യാഷ്വാലിറ്റിയിൽ രോഗികളോട് മോശമായി പെരുമാറിയ സംഭവം; വനിതാ ഡോക്ടർക്ക് നിർബന്ധിത അവധി

ഡോ രേഖാ കൃഷ്ണൻ
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ ഡോക്ടർ രേഖ കൃഷണനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. രോഗിയോടും ഒപ്പം എത്തിയവരോടും ഡോക്ടർ മോശമായി പെരുമാറുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വീഡിയോ പ്രചരിച്ചതിനുപിന്നാലെ രേഖ കൃഷ്ണനോട് ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗം ആശുപത്രിയിലെത്തി അന്വേഷണവും നടത്തി.
ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോടും ഒപ്പമെത്തിയവരോടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ തർക്കിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പനിയും ശരീരവേദനയും അടിയന്തര ചികിത്സ നൽകേണ്ട അസുഖമല്ലെന്നും കാഷ്വാലിറ്റി തുറന്നുവച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാൻ അല്ലെന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണം. പാതിരാത്രി കഴിഞ്ഞെന്നും ഇത് തോന്നിവാസം ആണെന്നുമാണ് ചികിത്സതേടിയെത്തിയവരോട് ഡോക്ടർ പറയുന്നത്.
RELATED TOPICS: KOTTARAKKARA TALUK HOSPITAL, DR.REKHA KRISHNAN, DOCTORS MISBEHAVIOUR
Read News ⏭️


