NEWS

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്ര അന്വേഷണം; എസ്‌ഐടി രൂപീകരിക്കാന്‍ ശുപാർശ നൽകി മുഖ്യമന്ത്രി


തിരുവനന്തപുരം ∙ അര്‍ജന്റീന ടീമിനെയും ലയണല്‍ മെസിയെയും കേരളത്തില്‍ എത്തിക്കുമെന്ന പേരില്‍ ഉണ്ടായ വിവാദങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കും. എസ്‌ഐടി രൂപീകരിക്കാന്‍ മുഖ്യമന്ത്രി വി.ഡി.സതീശനാണ് ശുപാര്‍ശ നല്‍കിയത്. നികുതി വെട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച് ജിഎസ്ടി വകുപ്പ് മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടി രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രി ഫയല്‍ ആഭ്യന്തരമന്ത്രിക്കു നല്‍കിയത്. മെസിയുടെ വരവുമായി ബന്ധപ്പെട്ട് സ്‌പോണ്‍സറെ തിരഞ്ഞെടുത്തതും കരാര്‍ ഒപ്പുവച്ചതും തുടര്‍ന്നുണ്ടായ സാമ്പത്തിക ഇടപാടും വരെ സമഗ്രമായി പരിശോധിക്കാനാണ് നീക്കം. മുതിര്‍ന്ന ഉദ്യോഗസ്ഥനെയാവും അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഏല്‍പിക്കുക. സ്വകാര്യ കമ്പനിയെ സ്‌പോണ്‍സറാക്കാന്‍ സര്‍ക്കാര്‍ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്നും സ്‌റ്റേഡിയം കൈമാറ്റത്തില്‍ വീഴ്ചയുണ്ടോ എന്നും വിദേശത്തേക്ക് അയച്ച ഫണ്ടിന്റെ സ്രോതസും ഉള്‍പ്പെടെ അന്വേഷണത്തിന്റെ പരിധിയില്‍ വരും.


Fashion ⏭️

Back to top button