NEWS

ഇറാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി; ഹോർമുസിലെ ഉപരോധം ചർച്ചയായെന്ന് സൂചന


ബിഷ്കെക്ക്∙ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയ്ക്കിടെയായിരുന്നു കൂടിക്കാഴ്ച. ഫെബ്രുവരിയിൽ ഇറാൻ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.ഹോർമുസിലെ ഉപരോധം നേതാക്കൾ ചർച്ച ചെയ്തിട്ടുണ്ടെന്നാണ് സൂചന. ചർച്ചയിലെ മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ‘ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ചർച്ച നടത്തി.’–എന്ന് ഇറാനിലെ ഇന്ത്യൻ എംബസി എക്സിൽ അറിയിച്ചു. (Disclaimer: ഈ വാർത്തയ്‌ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @narendramodi എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)


Fashion ⏭️

Back to top button